സേവിങ്സ് അല്ല ഇൻവെസ്റ്റ്മെന്‍റ്; അറിയാം വ്യത്യാസം

സേവിങ്സും ഇൻവെസ്റ്റ്മെന്‍റും ഈ രണ്ട് വാക്കുകളും പലപ്പോഴും ആളുകൾ ഒരേ അർഥത്തിൽ മാറിമാറി ഉപയോഗിക്കാറുണ്ട്. ഇവയുടെ അർഥ വ്യത്യാസം താഴെ പറയുന്നവയാണ്:

സേവിങ്സ്

ഒരു വലിയ തുക സ്വരൂപിക്കുന്നതിനായി ചെറിയ തുകകൾ മാറ്റിവെക്കുന്ന പ്രക്രിയയാണിത്. ഉദാഹരണത്തിന്, ഒരു പുതിയ സാരിയോ അടുക്കളയിലേക്ക് മിക്സിയോ വാങ്ങാൻ വീട്ടമ്മമാർ മാസാവസാനം പണം മാറ്റിവെക്കുന്നത് ഇതിന് ഉദാഹരണമാണ്. ഇതിൽ പലിശനിരക്കോ വരുമാന നിരക്കോ ആളുകൾ കാര്യമായി പരിഗണിക്കാറില്ല, ലക്ഷ്യം കാണുക എന്നതിനാണ് പ്രധാന്യം.

ഇൻവെസ്റ്റ്മെന്‍റ്

ഭാവിയിൽ കൂടുതൽ വരുമാനം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ 'മിച്ചമുള്ള പണം' എവിടെയെങ്കിലും നിക്ഷേപിക്കുന്ന പ്രക്രിയയാണിത്. ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം 'റിട്ടേൺ നിരക്ക്' ആണ്. അടിസ്ഥാനപരമായ ആവശ്യങ്ങൾക്കും ലക്ഷ്യങ്ങൾക്കും വേണ്ടിയുള്ള പണം മാറ്റിവെച്ചതിന് ശേഷം, ബാക്കിയുള്ള മിച്ചമുള്ള പണം ഉപയോഗിച്ചാണ് നിക്ഷേപം നടത്തേണ്ടത്. 

"ആദ്യം സേവ് ചെയ്യുക, പിന്നെ നിക്ഷേപിക്കുക"

സമ്പന്നരാകാനുള്ള യാത്ര പടിപടിയായി മാത്രമേ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. ആദ്യം ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി പണം സേവ് ചെയ്യുക. അത്യാവശ്യ കാര്യങ്ങൾക്കും റിട്ടയർമെന്‍റിനുള്ള പണം സേവിങ്സിലൂടെ ഉറപ്പാക്കിയ ശേഷം മിച്ചം വരുന്ന തുക മാത്രം നിക്ഷേപിക്കുക.

Tags:    
News Summary - difference between savings and investment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.