പതിനൊന്ന് മാസം;  ഓഹരികളില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം 75,000 കോടി രൂപ

മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്കിടെ നടപ്പുസാമ്പത്തിക വര്‍ഷം 11മാസം കൊണ്ട് മ്യൂച്ച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിച്ചത് 75,000 കോടി രൂപ. 75,394 കോടി രൂപയാണ് അറ്റ നിക്ഷേപമെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം നിക്ഷേപം 68,121 കോടിയായിരുന്ന സ്ഥാനത്താണിത്. നടപ്പുവര്‍ഷം 40 ശതമാനം നിക്ഷേപവും ചെറുകിട പട്ടണങ്ങളില്‍നിന്നാണെന്ന പ്രത്യേകതയുമുണ്ട്. ചെറുകിട പട്ടണങ്ങളില്‍നിന്നുള്‍പ്പെടെ ചെറുകിട നിക്ഷേപകരുടെ സജീവ പങ്കാളിത്തം ഉണ്ടായതും ഓഹരി വിപണിയിലേക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ സ്വീകരിച്ച നടപടികളുമാണ് വിപണിക്ക് തുണയായത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ 11 മാസം കൊണ്ട് സെന്‍സെക്സ് 17.7 ശതമാനം ഇടിവു നേരിട്ടപ്പോഴാണ് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് ഈ പിന്തുണ ഉണ്ടായത്. 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് 60,000 കോടി രൂപയുടെ അറ്റ വില്‍പനയാണ് ഈ കാലയളവില്‍ ഉണ്ടായത്.  2010-14 കാലയളവില്‍ ഓഹരി വിപണിയിലെ ഇടപെടല്‍ പരിശോധിച്ചാല്‍ അറ്റ വില്‍പന മാത്രമായിരുന്നു മ്യൂച്വല്‍ ഫണ്ടുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.