വിപണി മൂലധനത്തില്‍ മ്യൂച്വല്‍ ഫണ്ട് വിഹിതം റെക്കോഡില്‍

മുംബൈ: ഇന്ത്യയിലെ മൊത്തം വിപണി മൂലധനത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ വിഹിതത്തില്‍ റെക്കോഡ് വര്‍ധന. രണ്ടുവര്‍ഷം മുമ്പ് രാജ്യത്തെ മൊത്തം ഓഹരി മൂലധനത്തിന്‍െറ 2.9 ശതമാനമായിരുന്ന ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളുടെ നിക്ഷേപം 4.5 ശതമാനമായാണ് ഉയര്‍ന്നത്. ഓഹരിയധിഷ്ഠിത സ്കീമുകളിലേക്കുള്ള നിക്ഷേപ പ്രവാഹം, ഓഹരി വിലകളിലുണ്ടായ വര്‍ധന, ഫണ്ടു മാനേജര്‍മാരുടെ മികച്ച പ്രകടനം എന്നിവയാണ് പങ്കാളിത്തം ഇരട്ടിയാക്കിയത്. മ്യൂച്വല്‍ ഫണ്ട് മേഖലയുടെ മികച്ച പ്രകടന കാലമായിരുന്ന 2007-2008നെക്കാള്‍ ഉയര്‍ന്ന നിലയാണിത്. 2008 ജനുവരിയില്‍ ഇത് 3.48 ശതമാനമായിരുന്നു. ഓഹരിയധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപത്തില്‍ ഭൂരിഭാഗവും ചില്ലറ നിക്ഷേപകരുടെ ഭാഗത്തുനിന്നാണ്. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ ഭൗതിക ആസ്തികളില്‍നിന്ന് നിക്ഷേപകര്‍ കൂടുതലായി സാമ്പത്തിക ആസ്തികളിലേക്ക് തിരിയുന്നുണ്ടെന്ന് ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ സി.ഇ.ഒ നിമേഷ് ഷാ ചൂണ്ടിക്കാട്ടുന്നു. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ളാനുകള്‍ വഴി മാത്രം 3000 കോടി രൂപയോളം രൂപയാണ് വിപണിയിലേക്ക് എത്തുന്നത്. അതേസമയം, മൊത്തം ഓഹരി മൂലധനത്തിന്‍െറ 20 ശതമാനവും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സംഭാവനയാണ്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.