Posted On
date_range Updated On
date_range നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇനി എസ്.ഐ.പി വകഭേദങ്ങള്‍
മുംബൈ: മ്യൂചല്‍ ഫണ്ട് വ്യവസായം വളര്‍ച്ചയിലേക്ക് നീങ്ങിയതോടെ കമ്പനികള്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ളാനുകളുടെ (എസ്.ഐ.പി) വകഭേദങ്ങളിലേക്ക് തിരിയുന്നു. ടോപ് അപ്പുകളും സ്മാര്‍ട്ട് എസ്.ഐ.പികളുമാണ് കൂടുതലായി രംഗത്തത്തെുന്നത്. എസ്.ഐ.പി ടോപ് അപ്പുകള്‍ വേരിയബ്ള്‍, ഫിക്സഡ് എന്നിങ്ങനെ രണ്ടു തരമുണ്ട്. മാസ അടിസ്ഥാനത്തില്‍ പ്രതിമാസ തവണയില്‍ നിശ്ചിത ശതമാനം വര്‍ധന വരുത്താന്‍ അനുവദിക്കുന്നതാണ് വേരിയബ്ള്‍ എസ്.ഐ.പി. സ്മാര്‍ട്ട് എസ്.ഐ.പികളില്‍ പ്രതിമാസത്തവണയില്‍ 500ന്‍െറ ഗുണിതങ്ങളായി വര്‍ധന വരുത്താന്‍ നിക്ഷേപകര്‍ക്ക് സാധിക്കും. കഴിഞ്ഞ ആഴ്ച മിറെയി അസറ്റ് മാനേജ്മെന്‍റ് എസ്.ഐ.പി ടോപ് അപ് സൗകര്യവുമായി രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.