Posted On
date_range Updated On
date_range എസ്.ഐ.പിക്ക് നല്ലകാലം
മുംബൈ: ഓഹരി വിപണിയുടെ ചാഞ്ചാട്ടം മ്യൂച്വല്‍ ഫണ്ടുകളുടെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്‍റ് പ്ളാനുകള്‍ക്ക് (എസ്.ഐ.പി) നലകിയത് നല്ലകാലം.
നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള ഒമ്പതു മാസകൊണ്ട് ഓഹരി വിപണി 6.7 ശതമാനം നഷ്ടം നേരിട്ടപ്പോള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എസ്.ഐ.പി കള്‍ 37 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. മാര്‍ച്ച് അവസാനം 73 ലക്ഷമായിരുന്ന എസ്.ഐ.പി അക്കൗണ്ടുകള്‍ ഡിസംബര്‍ അവസാനമായപ്പോുഴക്കും 92 ലക്ഷമായാണ് വര്‍ധിച്ചത്.
ഒമ്പതുമാസംകൊണ്ട് കൂടിയത് 19 ലക്ഷം അക്കൗണ്ട്. പ്രതിമാസം ശരാശരി രണ്ടു ലക്ഷം അക്കൗണ്ട്. എസ്.ഐ.പി കളുടെ ശരാശരി നിക്ഷേപ അളവിലും വ്യത്യാസമുണ്ട്. 2013 മാര്‍ച്ചില്‍ ശരാശരി 2100 രൂപയായിരുന്നത് 2015 ഡിസംബര്‍ ആയപ്പേഴേക്കും 2938ല്‍ എത്തി. 2015 മാര്‍ച്ചില്‍ ഇത് 2742 രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.