എസ്.ബി.ഐ സ്മോള്‍ ആന്‍ഡ് മിഡ് ക്യാപ് ഫണ്ടില്‍ ഇനി ചേരാനാവില്ല

മുംബൈ: എസ്.ബി.ഐ സ്മോള്‍ ആന്‍ഡ് മിഡ് ക്യാപ് ഫണ്ടില്‍ പുതുതായി വരിക്കാരെ ചേര്‍ക്കേണ്ടെന്നും പുതിയ എസ്.ഐ.പികള്‍ ആരംഭിക്കേണ്ടെന്നും എസ.ബി.ഐ അസറ്റ് മാനേജ്മെന്‍റ്  കമ്പനി തീരുമാനിച്ചു. എന്നാല്‍ നിലവിലുള്ള ഇടപാടുകാരില്‍നിന്ന് പണം സ്വീകരിച്ച് ഫണ്ട് മുന്നോട്ടുകൊണ്ടുപോകും. ഈ ഫണ്ടിന്‍െറ സെബിയില്‍ ഫയല്‍ ചെയ്ത ഓഫര്‍ ഡോക്യുമെന്‍റില്‍ ഫണ്ടിന്‍െറ ശേഷി പരിധിയായി പറഞ്ഞിരുന്നത് 750 കോടി രൂപയാണ്. ഈ ലക്ഷ്യത്തിലേക്ക് എത്തിയതുകൊണ്ടാണ് പുതിയ വരിക്കാരെ ചേര്‍ക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് എം.ഡി ആന്‍ഡ് സി.ഇ.ഒ ദിനേഷ് കുമാര്‍ ഖാര പറഞ്ഞു. ഇതിനു പുറമേ മിഡ് ആന്‍ഡ് സ്മാള്‍ ക്യാപ് വിപണി പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തിലെ ഓഹരികളില്‍ ഉയര്‍ന്ന മൂല്യമാണെന്നതിനാല്‍ വലിയ തോതില്‍ ഈ വിഭാഗത്തില്‍ പണം നിക്ഷേപിക്കാന്‍ നിക്ഷേപികരെ ഉപദേശിക്കാന്‍ പറ്റാത്ത അവസ്ഥായാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.