ഒരു വർഷത്തിനിടെ വിനിമയത്തിൽ നിന്ന് അപ്രത്യക്ഷമായത് ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകൾ

ന്യൂഡൽഹി: 1.1 ലക്ഷം കോടി മൂല്യം വരുന്ന 2000 രൂപ നോട്ടുകൾ ഒരു വർഷത്തിനിടെ വിനിമയത്തിൽ നിന്ന് അപ്രത്യക്ഷമായെന്ന് ആർ.ബി.ഐ കണക്കുകൾ. 2000 നോട്ടിനോട് ജനങ്ങൾക്ക് പ്രിയം കുറ‍യുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2018-19 സാമ്പത്തിക വർഷത്തിൽ വിനിമയത്തിലുണ്ടായിരുന്ന 2000 നോട്ടുകളുടെ ആകെ മൂല്യം 6.5 ലക്ഷം കോടിയായിരുന്നു. എന്നാൽ, 2019-20 സാമ്പത്തിക വർഷത്തിൽ ഇത് 5.4 ലക്ഷം കോടിയായി കുറഞ്ഞു. അതേസമയം, വിനിമയത്തിലുള്ള 500 രൂപ നോട്ടുകളുടെ ആകെ മൂല്യം 2018-19 സാമ്പത്തിക വർഷത്തിൽ 10.7 ലക്ഷം കോടി ആയിരുന്നത് 2019-20 സാമ്പത്തിക വർഷത്തിൽ 14.7 ലക്ഷം കോടി ആയി ഉയർന്നുവെന്നും ആർ.ബി.ഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ പേരും വലിയ പണമിടപാടുകൾക്കായി ഡിജിറ്റൽ മാർഗം ഉപയോഗിക്കുന്നതും 2000 നോട്ടുകൾ ഉപയോക്താക്കൾക്ക്​ ചെറിയ ഇടപാടുകൾക്ക്​ ഉപയോഗിക്കാൻ സാധിക്കാത്തതും പ്രചാരം കുറയാൻ ഇടയാക്കിയതായി വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. എ.ടി.എമ്മുകളിൽ നിന്ന് 2000 പിൻവലിച്ചതും ഇവ വിനിമയത്തിലെത്തുന്നത് കുറച്ചു. പൂഴ്ത്തിവെപ്പുകാരും 2000 രൂപ നോട്ടിനാണ് മുൻഗണന നൽകുന്നത്.

2000 രൂപ നോട്ടി​െൻറ പ്രചാരം കുറഞ്ഞ സാഹചര്യത്തിൽ 2019-20 സാമ്പത്തിക വർഷത്തിൽ ഇവ അച്ചടിച്ചില്ലെന്ന്​ റിസർവ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ വ്യക്തമാക്കിയിരുന്നു. നോട്ട്​ അച്ചടിക്കാനായി യാതൊരു നിർദേശവും ലഭിച്ചില്ല. എന്നാൽ 2000ത്തി​െൻറ നോട്ട്​ വിപണിയിൽനിന്ന്​ പിൻവലിക്കില്ലെന്നും​ അധികൃതർ അറിയിച്ചിരുന്നു.

2000 രൂപ നോട്ടുകളുടെ വിനിമയം വർഷം തോറും കുറഞ്ഞുവരുന്നതായാണ് കണക്കുകൾ. 2018ൽ 336 കോടി നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. 2019ൽ ഇത് 329 കോടിയായി കുറഞ്ഞു. 2020ൽ 273 കോടിയായും കുറഞ്ഞതായി ആർ.ബി.ഐ കണക്കുകൾ വ്യക്തമാക്കുന്നു.

2016 ലെ നോട്ടുനിരോധന സമയത്താണ്​ രാജ്യത്ത്​ 2000ത്തി​െൻറ നോട്ട്​ ഇറക്കുന്നത്​. 1000, 500 എന്നിവയുടെ പഴയ നോട്ടുകൾ നിരോധിക്കുകയും പുതിയ 500 ​െൻറയും 2000ത്തി​െൻറയും നോട്ടുകൾ പുറത്തിറക്കുകയുമായിരുന്നു.



Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.