വോഡഫോൺ ഐഡിയയുടെ ഓഹരി വിലയിൽ വൻ ഇടിവ്​

മുംബൈ: വോഡഫോൺ ഐഡിയയുടെ ഡയറക്​ടർ സ്ഥാനത്ത്​ നിന്ന്​ കുമാർ മംഗലം ബിർള രാജി പ്രഖ്യാപിച്ചതോടെ കമ്പനി ഓഹരികളിൽ വൻ ഇടിവ്​. 24 ശതമാനത്തിന്‍റെ ഇടിവാണ്​ വോഡഫോൺ ഐഡിയ ഓഹരിക്കുണ്ടായത്​. എൻ.എസ്​.ഇയിലും ബി.എസ്​.ഇയിലും ഓഹരികൾക്ക്​ ഇടിവ്​ രേഖപ്പെടുത്തി. ഈ ആഴ്ചയിൽ ഇതുവ​െര 44 ശതമാനത്തിന്‍റെ കുറവാണ്​ കമ്പനി ഓഹരിക്കുണ്ടായത്​​.

അതേസമയം വോഡഫോൺ ഐഡിയയുടെ പ്രധാന എതിരാളിയായ എയർടെല്ലിന്‍റെ ഓഹരി വില 6.93 ശതമാനം ഉയർന്നു. എൻ.എസ്​.ഇയിൽ 6.89 ശതമാനം നേട്ടമാണ്​ ഓഹരിക്കുണ്ടായത്​. റിലയൻസ്​ ഇൻഡസ്​ട്രീസിന്‍റെ ഓഹരിയും നേട്ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചത്​.

നേരത്തെ വോഡഫോൺ ഐഡിയയുടെ ഡയറക്​ടർ സ്ഥാനം രാജിവെക്കുമെന്ന്​ കുമാർ മംഗലം ബിർള അറിയിച്ചിരുന്നു. കമ്പനിയിലെ ഓഹരികൾ സർക്കാറിന്​ കൈമാറാൻ തയാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Vodafone Idea shares crash over 24% as Kumar Mangalam Birla steps down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT