സ്വർണ വില ഇന്നും വർധിച്ചു; 28 മാസത്തെ ഉയർന്ന നിരക്ക്

കോഴിക്കോട്: സ്വർണത്തിന് ഇന്നും വില വർധിച്ചു. ഗ്രാമിന് 20 രൂപ വർധിച്ച് 5130 രൂപയായി. പവന് 160 രൂപ വർധിച്ച് 41,040 രൂപയുമായാണ് ഉയർന്നത്. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. 28 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിന്ന്.

2022 ഡിസംബറിൽ മാത്രം പവന് 1480 രൂപയുടെ വർധനവാണുണ്ടായത്. ഡിസംബർ ഒന്നിന് 39,000 ആയിരുന്നു വില. ഡിസംബർ 31ന് ഇത് 40,480ലെത്തിയിരുന്നു.

2020 ആഗസ്റ്റ് 11 ന് 41,200 രൂപയായിരുന്നു സ്വർണ വില പവന്. അതിനു ശേഷമുളള ഉയർന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്. 2020 ആഗസ്റ്റ് 7, 8, 9 തീയതികളിലാണ് റെക്കോഡ് വിലയുണ്ടായിരുന്നത്, 42,000 രൂപ. വില ഇനിയും ഉയരുമെന്ന സൂചനയാണ് കാണിക്കുന്നത്

Tags:    
News Summary - Todays gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-04-10 05:22 GMT