Posted On
date_range Updated On
date_range രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന; ഡീസൽ വില ഇന്നും 100 കടന്നു
കോഴിക്കോട്: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. ഡീസൽ ലിറ്ററിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് എണ്ണകമ്പനികൾ വർധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില 100 കടന്നു.
തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 100.21 രൂപയും പെട്രോളിന് 106.69 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 105.22 രൂപയും ഡീസലിന് 98.53 രൂപയും കൊച്ചിയിൽ പെട്രോളിന് 104.75 രൂപയും ഡീസലിന് 98.38 രൂപയുമാണ് നിരക്ക്.
18 ദിവസം കൊണ്ട് ഡീസലിന് 4.93 രൂപയും പെട്രോളിന് 3.29 രൂപയുമാണ്. ഡീസൽ വില 100 രൂപ പിന്നിടുന്ന 12ാമത്തെ സംസ്ഥാനമാണ് കേരളം.
ഞായറാഴ്ച ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 32 പൈസയും ശനിയാഴ്ച ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും വർധിപ്പിച്ചിരുന്നു. തുടർച്ചയായി 18ാം ദിവസമാണ് ഇന്ധനവില വർധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.