Posted On
date_range Updated On
date_range ഓഹരി വിപണിയിൽ വൻ തകർച്ച
കനത്ത വിൽപന സമ്മർദവും വിദേശ ഫണ്ടുകളുടെ പിന്മാറ്റവും ആത്മവിശ്വാസം നഷ്ടപ്പെടുത്തിയ ദിനത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ തകർന്നുവീണു.
സെൻസെക്സും നിഫ്റ്റിയും ഒന്നര ശതമാനത്തിലേറെ ഇടിഞ്ഞു. സെൻസെക്സ് 78,000ത്തിനും നിഫ്റ്റി 24,000ത്തിനും താഴെയെത്തി.
പുതിയ എച്ച്.എം.പി വൈറസ് ഭീതിയും രൂപയുടെ തകർച്ചയും മറ്റ് ഏഷ്യൻ വിപണികളിലെ ദുർബല സൂചനകളും നിക്ഷേപകരെ ഭയചകിതരാക്കി
30 പ്രമുഖ ഓഹരികളുടെ സൂചികയിൽ ടൈറ്റാനും സൺഫാർമയും ഒഴിച്ച് ബാക്കിയെല്ലാം നഷ്ടത്തിലായി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വെള്ളിയാഴ്ച 4227 കോടി രൂപയുടെയും തിങ്കളാഴ്ച 2575 കോടിയുടെയും ഓഹരികൾ വിറ്റൊഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.