Posted On
date_range Updated On
date_range റെക്കോഡ് ഉയരം കുറിച്ച് സെൻസെക്സും നിഫ്റ്റിയും
മുംബൈ: മൂന്നു സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ ഉജ്വല വിജയത്തിന്റെ ചുവടുപിടിച്ച് മുന്നേറി ഓഹരി വിപണി. സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോഡ് കുറിച്ചു. സെൻസെക്സ് 1383.93 പോയന്റിന്റെ നേട്ടവുമായി 68,865.12 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 418.90 പോയന്റ് കുതിച്ച് 20,686.80ലെത്തി. ഓഹരികള്‍ കുതിച്ചതോടെ നിക്ഷേപകരുടെ ആസ്തിയില്‍ നിമിഷനേരംകൊണ്ട് നാല് ലക്ഷം കോടി രൂപയുടെ വര്‍ധനവാണുണ്ടായത്.
റിലയൻസ്, ഐ.സി.ഐ.സി, എച്ച്.ഡി.എഫ്.സി ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അദാനി ഗ്രൂപ്പിന്റെ ഓഹരികളും നേട്ടത്തിലായി. വേൾപൂൾ, ഡെൽറ്റ കോർപ്, സീ എന്റർടെയ്ൻ, ബ്രിട്ടാനിയ ഓഹരികൾ നഷ്ടത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.