ശീമാട്ടി ക്രാഫ്റ്റഡ് ഇനി കോഴിക്കോടും

കോഴിക്കോട്: വസ്ത്രവ്യാപാര രംഗത്ത് കേരളത്തിന്റെ പ്രിയപ്പെട്ട ബ്രാൻഡായ ശീമാട്ടി, ഞായറാഴ്ച മുതൽ ഇനി മലബാറിലും. തികച്ചും സ്ത്രീകൾക്ക് മാത്രമായുള്ള ശീമാട്ടി ക്രാഫ്റ്റഡിന്റെ കോഴിക്കോടുള്ള ആദ്യ ഷോറൂം ഹൈലൈറ്റ് മാളിന് സമീപമാണ് സജീകരിച്ചിട്ടുള്ളത്. കൊച്ചിയിലെയും കോട്ടയത്തേയും ഉപഭോക്തൃ സംതൃപ്തി കൈവരിച്ചതിന് ശേഷമാണ് മലബാറിന്റെ മണ്ണിലേക്ക് ശീമാട്ടി എത്തുന്നതെന്ന് ബന്ധപ്പെട്ടവർ പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രായഭേദമന്യേ മലബാറിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിഞ്ഞ് ഏറ്റവും നല്ല വസ്ത്ര ങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിവാഹസാരികൾ പ്രത്യേകമായി തയാറാക്കിയതാണ്. സി.ഇ.ഒയും പ്രമുഖ ഡിസൈനറുമായ ബീന കണ്ണന്റെ നേതൃത്വത്തിലുള്ളതാണ് ശീമാട്ടി.

Tags:    
News Summary - Seemati new showroom in calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT