സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പുറത്താക്കാൻ ചർച്ചകൾ നടക്കെ എൻവിഡിയ ഓഹരികൾ 8% ഇടിഞ്ഞു
ബീജിങ്: സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പുറത്താക്കുന്ന കാര്യം ബോർഡ് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് എൻവിഡിയ ഓഹരികൾ 8 ശതമാനം ഇടിഞ്ഞു. റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് സാധാരണ വ്യാപാരത്തിൽ എൻവിഡിയ ഓഹരികൾ നേട്ടമുണ്ടാക്കിയിരുന്നു.
വിവാദങ്ങളെ തുടര്‍ന്ന് എൻവിഡിയയുടെ ഓഹരികൾ കടുത്ത സമ്മർദ്ദത്തിലാണ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഓഹരികൾ ആകെ 9.5% ഇടിഞ്ഞതോടെ കമ്പനിയുടെ വിപണി മൂല്യത്തിൽ ഏകദേശം 430 ബില്യൻ ഡോളറിന്റെ നഷ്ടമാണുണ്ടായത്. എന്നാൽ ബുധനാഴ്ചത്തെ സാധാരണ വ്യാപാര സമയത്ത് എൻവിഡിയ ഓഹരികൾ 2.9% തിരിച്ചുപിടിച്ചിരുന്നു. എന്നാൽ വിപണി അടച്ചതിന് ശേഷം 8 ശതമാനത്തിലധികം ഇടിയുകയായിരുന്നു.
ഹുവാങ്ങും തനിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന എൻവിഡിയ വൈസ് പ്രസിഡന്റ് കിംബർലി പവലും തമ്മിൽ ബന്ധമുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ. കഴിഞ്ഞ ദിവസം ഹുവാങ് തന്റെ ഭാര്യയോട് വിശ്വസ്തത പുലർത്താത്തതിൽ കുറ്റസമ്മതം നടത്തുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. വാച്ച്ടെൽ, ലിപ്റ്റൺ, റോസൻ & കാറ്റ്സ് എന്ന നിയമ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ എൻവിഡിയ ബോർഡ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.