ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തിന് ശനിയാഴ്ച തുടക്കമാകുന്നത് നിരവധി മാറ്റങ്ങളോടെയാണ്. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നറിയാം...
- ശനിയാഴ്ച മുതൽ എടുക്കുന്ന അഞ്ചു ലക്ഷം രൂപക്ക് മുകളിൽ വാർഷിക പ്രീമിയമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനത്തിന് നികുതിയിളവില്ല.
- വീടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് മൂലധന നേട്ട നികുതിയിലെ ഇളവിനുള്ള പരിധി 10 കോടി രൂപയായി നിജപ്പെടുത്തി
- സർവിസിൽനിന്ന് വിരമിക്കുമ്പോൾ അവധി പണമാക്കി മാറ്റുന്ന സർക്കാർ ഇതര ജീവനക്കാർക്കുള്ള നികുതിയിളവ് പരിധി മൂന്നു ലക്ഷത്തിൽനിന്ന് 25 ലക്ഷമാക്കി
- സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള മോട്ടോർ വാഹന നിയമ ഭേദഗതി പ്രാബല്യത്തിൽ
- പുതിയ ഇലക്ട്രോണിക് മാലിന്യ നിർമാർജന ചട്ടം പ്രാബല്യത്തിൽ. വിവിധ ഇലക്ട്രോണിക് ഉല്പന്നങ്ങളിൽനിന്നുള്ള ഇ-വേസ്റ്റ് ഘട്ടം ഘട്ടമായി സംസ്കരിക്കുന്നതിന്റെ ഉത്തരവാദിത്തം ഉല്പാദകർക്ക്
- ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് ക്രിപ്റ്റോ കറൻസികൾക്ക് സമാനമായി 30 ശതമാനം ടി.ഡി.എസ് (ഉറവിട നികുതി) ബാധകം
- മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസ വേതനം കേരളത്തിൽ 333 രൂപയായി വർധിക്കും.
- പുതുതായി വാങ്ങുന്ന ഇ-വാഹനങ്ങൾക്കുള്ള നികുതി 20 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാകും
- നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ആറ് ശതമാനം ഇടപാട് ഫീസ് പിൻവലിക്കും
- കോടതി ഫീസ് ഇ-സ്റ്റാമ്പിങ് രീതിയിൽ
- രണ്ടു ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളിന്റെ ഒറ്റത്തവണ നികുതിയിൽ രണ്ട് ശതമാനം വർധന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.