സ്വർണം വീണ്ടും റെക്കോഡിൽ; പവന്​ 35,240

മലപ്പുറം: സ്വർണവില വീണ്ടും റെക്കോഡ്​ തിരുത്തി കുതിക്കുന്നു. ​വെള്ളിയാഴ്​ച പവന്​ 120 രൂപ കൂടി 35,240ലെത്തി. 4405 രൂപയാണ്​​ ഒരു ഗ്രാമി​​െൻറ വില​. ഗ്രാമിന് 4390 രൂപ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്​ച ഉച്ചക്കുശേഷമാണ്​ ഗ്രാമിന്​ 15 രൂപ വില വർധിച്ച് സ്വർണം പുതിയ വില താണ്ടിയത്​.

 

അന്താരാഷ്​ട്ര വില ട്രോയ് ഔൺസിന് 1725 ഡോളറും രൂപയുടെ വിനിമയ നിരക്ക് 76.21ഉം ആണ്​. സ്വർണത്തിന്​ പത്ത്​ ദിവസത്തിനിടെ പവന്​ 1000 രൂപയോളമാണ്​ കൂടിയത്​. ഇന്ത്യ^ചൈന അതിർത്തിയിലെ സംഘർഷമാണ് വിലവർധനക്ക്​ കാരണമെന്ന്​ ഇൗ മേഖലയിലുള്ളവർ പറയുന്നു. സ്വർണ ഉപയോഗത്തിൽ ലോകത്തിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ചൈനയും ഇന്ത്യയു​ം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT