സ്വർണത്തിന് ഇടിവ് തുടരുന്നു; പവന് 480 രൂപ കുറഞ്ഞു

കോഴിക്കോട്: സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവില പവന് 480 രൂപകുറഞ്ഞു. പവന് 36720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപകുറഞ്ഞ് 4590 രൂപയായിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില ഇടിയുകയാണ്. നാല് ദിവസം കൊണ്ട് പവന് 1,440 രൂപയാണ് കുറഞ്ഞത്.

ആഗസ്ത് ഏഴിന് പവന് 42,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നതിന് ശേഷം വില ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ പത്തു ദിവസത്തില്‍ 2,800 രൂപയാണ് കുറഞ്ഞത്. ഇടയ്ക്ക് വര്‍ധനവും രേഖപ്പെടുത്തിയിരുന്നു.

നിലവില്‍ ട്രായ് ഔണ്‍സിന് 1,941.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.


Latest Video:

: Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT