സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന്റെ വില 280 രൂപയാണ് കുറഞ്ഞത്. 37,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ 37,400 രൂപയായിരുന്നു വില. 4640 രൂപയാണ് വില.

സ്വർണത്തിന്റെ ഭാവി വിലകളും കുറയുകയാണ്.എം.സി.എക്സ് എക്സ്ചേഞ്ചിൽ സ്വർണം 0.23 ശതമാനം നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. എക്സ്ചേഞ്ചിൽ 10 ഗ്രാം സ്വർണത്തിന്റെ വില 50,025 രൂപയായി കുറഞ്ഞു.

യു.എസ് ഡോളർ തിരിച്ച് വരവ് നടത്തിയതും ബോണ്ടുകളിൽ നിന്നുള്ള ആദായം വർധിച്ചത് സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വരും ദിവസങ്ങളിലും സ്വർണവില കുറയുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

സ്​പോട്ട് ഗോൾഡ് ഇപ്പോഴും 51,000 രൂപയിൽ താഴെയാണ് വ്യാപാരം നടത്തുന്നത്. എന്നാൽ, ചില രാജ്യങ്ങളിൽ ഫിസിക്കൽ ഗോൾഡിന്റെ ആവശ്യകത വർധിച്ചിട്ടുണ്ട്.

Tags:    
News Summary - Gold price droped in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT