സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 240 രൂപയുടെ കുറവ്. 36,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,575 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,760 രൂപയും ചൊവ്വാഴ്ച 36,840 രൂപയുമായിരുന്നു പവൻ വില.

ഈ മാസത്തിൽ ഏറ്റവും കൂടിയ സ്വർണവില ജനുവരി അഞ്ചിനും ഏറ്റവും കുറഞ്ഞ വില ജനുവരി 16നും രേഖപ്പെടുത്തിയിരുന്നു. ജനുവരി അഞ്ചിനാണ് പവൻ വില 38,400 രൂപയിലെത്തിയത്. ജനുവരി 16ന് പവൻ വില 36,400 രൂപയിലേക്ക് താഴ്ന്നു.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT