റോക്കറ്റ്​ പോലെ കുതിച്ച്​ ഇന്ധന വില; ഡീസൽ വിലയും സെഞ്ച്വറിയിലേക്ക്​

തിരുവനന്തപുരം: രാജ്യത്ത്​ ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന്​ 30 പൈസയും ഡീസലിന്​ 37 പൈസയുമാണ്​ വർധിപ്പിച്ചത്​. തുടർച്ചയായി 16ാം ദിവസമാണ്​ ഇന്ധന വില വർധിപ്പിക്കുന്നത്​. രണ്ടാഴ്ച ​െകാണ്ട്​ പെട്രോളിന്​ 2.67 രൂപയും ഡീസലിന്​ 3.39 രൂപയുമാണ്​ കൂട്ടിയത്​.


സംസ്ഥാനത്ത് ഡീസൽ വില സെഞ്ച്വറിയടിക്കാനുള്ള പുറപ്പാടിലാണ്​. തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 45 പൈസയായി. തലസ്ഥാനത്ത് പെട്രോൾ വില 106 രൂപ കടന്നു. 106.08 രൂപയാണ് ഇന്നത്തെ പെട്രോൾ വില.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.27 രൂപയു​ം ഡീസലിന് 97.76 രൂപയുമാണ്​ വില. കോഴിക്കോട് പെട്രോൾ വില 104.47 രൂപയും ഡീസൽ വില 97.78 രൂപയുമാണ്.

അന്താരാഷ്​ട്ര വിപണിയിലെ ക്രൂഡ്​ ഓയിലിന്‍റെ വിലവർധനവ്​ ചൂണ്ടിക്കാട്ടിയാണ്​ രാജ്യത്ത്​ ഇന്ധന വില കൂട്ടുന്നത്​. ക്രൂഡ്​ ഓയിൽ വില മൂന്ന്​ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വർധനവുണ്ടാകുമെന്നാണ്​ വിദഗ്ധർ സൂചിപ്പിക്കുന്നത്​. 

Tags:    
News Summary - fuel prices continue to rise diesel price near to 100

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT