Posted On
date_range Updated On
date_range രാജ്യത്തെ ആദ്യ ആപ്പിൾ ചില്ലറ വിൽപനശാല മുംബൈയിൽ തുറന്നു
മുംബൈ: ആപ്പിൾ കമ്പനി നേരിട്ടു നടത്തുന്ന രാജ്യത്തെ ആദ്യ ചില്ലറ വിൽപനശാല മുംബൈയിൽ തുറന്നു. ബാന്ദ്ര കുർള കോംപ്ലക്സിലെ മാളിൽ ചൊവ്വാഴ്ച രാവിലെ ആപ്പിൾ സി.ഇ.ഒ ടിം കുക്ക് തന്നെ സ്റ്റോർ ഉദ്ഘാടനം ചെയ്യാനെത്തി. ചില്ലറ വിൽപന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ദെയ്രെദ ഓബ്രിയനൊപ്പം എത്തിയ ടിം കുക്ക്, രാവിലെ 11ന് സ്റ്റോറിന്റെ വാതിൽ തുറന്ന് ഉപഭോക്താക്കളെ അകത്തേക്കു ക്ഷണിച്ചു. ആദ്യ ദിവസം തന്നെ ഉല്പന്നങ്ങൾ വാങ്ങാനായി ഒട്ടേറെ പേരാണ് ഇവിടെ തടിച്ചുകൂടിയത്. രാജ്യത്തെ രണ്ടാമത്തെ സ്റ്റോർ ഡൽഹി സാകേതിൽ വ്യാഴാഴ്ച തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.