സർക്കാർ ​േജാലി ഉപേക്ഷിച്ച്​ സംരംഭകത്വത്തിലേക്ക്​; ഒടുവിൽ കോടികളുടെ വിറ്റുവരവുള്ള കമ്പനികളുടെ ഉടമകൾ

ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്​. നിശ്​ചിത വരുമാനം സ്ഥിരമായി ലഭിക്കുകയാണെങ്കിൽ അത്തരമൊരു ജോലി ചെയ്യാനായിരിക്കും ഭൂരിപക്ഷം വരുന്ന ഇന്ത്യൻ മധ്യവർഗക്കാർക്കും താൽപര്യം. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഭൂരിപക്ഷം പേരും തെരഞ്ഞെടുക്കുക സർക്കാർ ജോലിയായിരിക്കും. എന്നാൽ, സ്ഥിര വരുമാനമുള്ള സർക്കാർ ജോലി ഉപേക്ഷിച്ച്​ വ്യവസായ സംരംഭം തുടങ്ങി വിജയിച്ച രണ്ട്​ യുവാക്കൾ, ഇന്ത്യൻ വ്യവസായ രംഗത്ത്​ വ്യത്യസ്​തമായ വഴികളിലൂടെ സഞ്ചരിച്ചവരാണ്​​.

ടെറസിന്​ മുകളിലെ ഇലക്​ട്രോണിക്​ ഷോപ്പിൽ നിന്ന്​ 639 കോടി വിറ്റുവരവുള്ള സ്ഥാപനമുണ്ടാക്കിയാണ്​ പ്രമോദ്​ ഗുപ്​ത എന്ന യുവ എൻജിനീയർ ശ്രദ്ധേയനായത്​. 1975കളുടെ തുടക്കത്തിൽ​ പഴയ ഡൽഹിയിലെ ഒരു വീട്ടിന്‍റെ ടെറസിന്​ മുകളിൽ ഇലക്​ട്രോണിക്​ വസ്​തുക്കൾ വിൽക്കുന്ന കടയുണ്ടായിരുന്നു. ഈ കടയിലേക്ക്​ അപ്രതീക്ഷിതമായാണ്​ പ്രമോദ്​ ഗുപ്​തയെന്ന ചെറുപ്പക്കാരൻ കടന്നു വരുന്നത്​. സർക്കാർ ജോലി മടുത്ത്​ വ്യവസായിയാവണമെന്ന അതിയായ ആഗ്രഹത്തോടെയാണ്​ ഗുപ്​ത അവിടേക്ക്​ എത്തിയത്​. പി.ജി ഇലക്​ട്രോപ്ലാസ്റ്റ്​ ലിമിറ്റഡ്​ എന്ന 639 കോടി വിറ്റുവരവുള്ള സ്ഥാപനത്തിന്‍റെ പിറവിയായിരുന്നു പിന്നീട്​ സംഭവിച്ചത്​.

ബി.എസ്​.ഇയിലും എൻ.എസ്​.ഇയിലും ലിസ്റ്റ്​ ചെയ്​ത ഇന്ത്യയിലെ പ്രമുഖ ടി.വി നിർമാതാക്കളായി പ്രമോദ്​ ഗുപ്​തയുടെ സ്ഥാപനം മാറി.  ഇന്ത്യക്കാരുടെ വീട്ടകങ്ങളിലേക്ക്​ ഒനിഡയെന്ന ടി.വിയുമായി പ്രമോദ്​ ഗുപ്​തിയും കമ്പനിയും എത്തി. ​ടി.വി നിർമാണത്തിൽ തിരിച്ചടിയേറ്റതോടെ പ്ലാസ്റ്റിക്​ മോൾഡഡ്​ കംപോണന്‍റുകളുടെ നിർമാണത്തിലേക്ക്​ കടന്നു. പ്രമോദ്​ ഗുപ്​തയുടെ മരണശേഷം മകൻ വികാസ്​ ഗുപ്​ത സ്ഥാപനമേറ്റെടുത്തു. കോവിഡ്​ ചെറിയ പ്രതിസന്ധി ഉയർത്തുന്നുണ്ടെങ്കിലും വലിയ തിരിച്ചടികളില്ലാതെ സ്ഥാപനത്തിന്‍റെ പ്രവർത്തനം കൊണ്ട്​ പോകാൻ വികാസിനും സാധിക്കുന്നു​.

പ്രമോദ്​ ഗുപ്​തക്ക്​ സമാനമായ കഥ തന്നെയാണ്​ ശ്യാം എസ്​. ആര്യ എന്ന യുവാവി​േന്‍റത്​. 1986കളിൽ കൗൺസിൽ ഓഫ്​ സയന്‍റിഫിക്​ ആൻഡ്​ ഇൻഡസ്​ട്രിയൽ റിസേർച്ചി​െല സീനിയർ സയന്‍റിസ്റ്റായ ശ്യാം ആ ജോലി ഉപേക്ഷിച്ചാണ്​ സംരംഭകത്വത്തിലേക്ക്​ കടക്കുന്നത്​. ഭാര്യ ഹരീന്ദറുമായി ചേർന്ന്​ ഫരീദാബാദിലെ ഫുഡ്​ ഡ്രഗ്​ റിസേർച്ച്​ അനലിറ്റിക്കൽ ലാബ് എന്ന സ്വകാര്യ സ്ഥാപനം വാങ്ങി. അവിടെ ഹെയർ കളർ യൂണിറ്റിന്‍റെ പ്രവർത്തനം ആരംഭിച്ചു. 2008 വരെ വളർച്ചയിലായിരുന്ന സ്ഥാപനത്തിന്​ ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്​ തിരിച്ചടി​േ​യറ്റു. എന്നാൽ, ആ തളർച്ചയിൽ പതറാതെ ഇൻഡസ്​ വാലിയെന്ന സ്ഥാപനവുമായി വീണ്ടും ശ്യാം രംഗത്തെത്തുകയും വിജയം കൈവരിക്കുകയും ചെയ്​തു.

Tags:    
News Summary - These individuals left government jobs to build businesses clocking crores, and other top stories of the week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.