ബഷീർ മാളികയിൽ

ഫോക്കസ് ഫീച്ചർ

ഇതൊരു വിജയകഥ മാത്രമല്ല; മറിച്ച് കഠിനാധ്വാനത്തിലൂടെ താൻ കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി നേരിെൻറ വഴിയിൽ സഞ്ചരിച്ച് ലക്ഷ്യത്തിലെത്തിയ ഒരു സാധാരണക്കാര​െൻറ കഥകൂടിയാണ്. ചെറിയ പ്രായത്തിൽതന്നെ ആകാശംമുട്ടുന്ന കെട്ടിടങ്ങളെ സ്വപ്നംകണ്ട് ജീവിച്ച കാഞ്ഞങ്ങാട്ടുകാരനായ ബഷീർ മാളികയിൽ പടുത്തുയർത്തിയ 'ടബാസ്കോ'എന്ന ബ്രാൻഡിലുള്ള ബിസിനസ്​ ഗ്രൂപ്പിന് പറയാനുള്ളതും ഈ കഥയാണ്. ഇന്ന് ഗൾഫ്നാടുകളിൽ 4000ത്തിലധികം തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ആശ്രയകേന്ദ്രംകൂടിയാണ് 'ടബാസ്കോ'എന്ന പേര്.

1984ലാണ് നാട്ടിൻപുറത്തുനിന്നുള്ള പരിമിതമായ അറിവുകളുമായി ബഷീർ ദുബൈയിൽ വന്നിറങ്ങുന്നത്. തുടക്കത്തിൽ കണ്ടെയ്നറുകളിൽ ജോലിചെയ്ത് തുടങ്ങിയ ഇദ്ദേഹം ഒരു പതിറ്റാണ്ടിെൻറ ഗൾഫ് ജീവിതത്തിനിടയിൽ 90കളുടെ മധ്യത്തിലാണ് ത​െൻറ പിഴവുകളും പരിമിതികളും തിരിച്ചറിഞ്ഞ് അവയെ തിരുത്തിയും അതിജീവിച്ചും സ്വന്തമായി ബിസിനസിലേക്ക് ഇറങ്ങിയത്.

നാളിതുവരെ ചെയ്ത കഠിനാധ്വാനത്തിൽനിന്ന് മിച്ചംവെച്ച ഒരു ചെറിയ മൂലധനം ഉപയോഗിച്ചാണ് ബഷീർ യു.എ.ഇയിൽ ഒരു പലചരക്കുസാധനങ്ങൾ വിൽക്കുന്ന ഷോപ്പ് തുടങ്ങിയത്. ഉറച്ച നിശ്ചയദാർഢ്യവും സത്യസന്ധമായ പരിശ്രമവും ചേർന്നപ്പോൾ ഇദ്ദേഹത്തിെൻറ ചെറിയ സംരംഭം പതുക്കെ പച്ചപിടിച്ച് ഒന്നിലധികം ശാഖകളുള്ള കച്ചവടശൃംഖലയായി മാറി.

കടൽകടന്നുള്ള കഠിനജീവിതവും നാടിനക്കെുറിച്ചുള്ള ഓർമകളും ഇടക്കെങ്കിലും മനസ്സിനെ നൊമ്പരപ്പെടുത്തിയെങ്കിലും താൻ ചെറുപ്പംമുതൽ കണ്ട സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ അദ്ദേഹം തയാറായില്ല. അങ്ങനെയാണ് ബഷീർ മാളികയിൽ എന്ന കാഞ്ഞങ്ങാട്ടുകാരൻ 2004ൽ 'ടബാസ്കോ ഹോൾഡിങ്​സ്​' എന്ന പേരിൽ ഒരു കെട്ടിട നിർമാണ കമ്പനി തുടങ്ങിയത്. നിലവിൽ 'ടബാസ്കോ ഹിന്ദുസ്ഥാൻ ഇൻഫ്രാ ഡെവലപ്മെൻറ് ൈപ്രവറ്റ് ലിമിറ്റഡി'െൻറ ചെയർമാൻകൂടിയാണ് ഇദ്ദേഹം.

കച്ചവടരംഗത്ത് അതുവരെ പുലർത്തിയ സത്യസന്ധതയും സ്ഥിരോത്സാഹവും ത​െൻറ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടുതൽ ശക്തമായി മുറുകെ പിടിച്ചതോടെ 'ടബാസ്കോ ഹോൾഡിങ്​സ്​' എന്ന സംരംഭത്തിനും യു.എ.ഇയിലെ അറിയപ്പെടുന്ന കൺസ്ട്രക്​ഷൻ കമ്പനിയായി ഉയരാൻ അധിക കാലം വേണ്ടിവന്നില്ല. നാട്ടിൽനിന്ന് തൊഴിൽതേടിയെത്തിയ ആയിരക്കണക്കിന് മലയാളികൾക്ക് തണലേകിക്കൊണ്ട് മുന്നോട്ടുപോകുേമ്പാൾതന്നെ ത​െൻറ സ്വന്തം നാട്ടിലും മാളികകൾ പണിയാനുള്ള മോഹം ബഷീറിനെ കേരളത്തിലേക്കും ബിസിനസ്​ വ്യാപിപ്പിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് താൻ വെറുംകൈകളോടെ സ്വപ്നം കണ്ടുനടന്ന കാഞ്ഞങ്ങാടിെൻറ മണ്ണിൽ 'ടബാസ്കോ ഇൻ' എന്ന പദ്ധതി ഉയരുന്നത്. താഴത്തെ നാലുനിലകളിൽ അത്യാധുകനിക സൗകര്യങ്ങളുള്ള ഷോപ്പിങ്​ കോംപ്ലക്സുകളും മുകൾനിലയിൽ ലക്​ഷ്വറി അപ്പാർട്​മെൻറുകളുമുള്ള 18 നിലയിലുള്ള 'ടബാസ്കോ ഇൻ' ഇന്ന് കാഞ്ഞങ്ങാട് നഗരത്തിന് അഭിമാനമായി നിലകൊള്ളുന്ന മനോഹരമായ കെട്ടിടസമുച്ചയമാണ്. വികസനത്തിെൻറ പാതയിൽ കുതിക്കുന്ന ത​െൻറ നാടായ കാഞ്ഞങ്ങാട്ട് ഏറ്റവും ആധുനികമായ ജീവിതസൗകര്യങ്ങൾ കൊണ്ടുവരുക എന്ന സ്വപ്നത്തിെൻറ സാക്ഷാത്കാരംകൂടിയാണ് 'ടബാസ്കോ ഇൻ' എന്ന പദ്ധതി. സേവനത്തിലെ ആത്മാർഥതയും ചെറിയ വിശദാംശങ്ങളിൽപോലും പാലിക്കുന്ന സൂക്ഷ്മതയും ഏതൊരു പദ്ധതിയും മികച്ചതും കുറ്റമറ്റതുമാക്കാനുള്ള തീരുമാനവും ഒത്തുചേർന്നതാണ് 'ടബാസ്കോ'എന്ന പേരിന് പിന്നിലുള്ള പ്രവർത്തനങ്ങൾ. നാട്ടിലും വിദേശത്തും ബിസിനസ്​ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള തയാറെടുപ്പിൽ ഇദ്ദേഹത്തെ സഹായിക്കാൻ മകനായ താഹിബ് ബഷീർ കൂടെയുണ്ട്. ഭാര്യ താഹിറയാണ് ബഷീർ മാളികയിലിന് പിന്തുണയും ശക്തിയുമായി നിൽക്കുന്നത്. മുന തബഷീറ, തനാ തർസീൻ, തൻസീൽ ഫാസ് എന്നിവരാണ് മറ്റു മക്കൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.