ഋഷി സുനക്: ഇന്ത്യൻ വംശജൻ, കോടീശ്വരൻ

ലണ്ടൻ: ജനിച്ചതും വളർന്നതും ഇംഗ്ലണ്ടിലാണെങ്കിലും ഋഷി സുനകിന്റെ പൂർവികർ ഇന്ത്യക്കാരാണ്. അദ്ദേഹത്തിന്റെ മുത്തച്ഛന്മാർ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ചവരാണ് (ഇപ്പോൾ പാകിസ്താനിൽ).

കിഴക്കൻ ആഫ്രിക്കയിലെത്തിയ കുടുംബം1960കളിലാണ് യു.കെയിലേക്കു കുടിയേറിയത്. തുറമുഖനഗരമായ സതാംപ്ടണിൽ യഷ്‌വീർ സുനകിന്റെയും ഉഷ സുനകിന്റെയും മകനായാണ് ജനനം. അമ്മ ഫാർമസിസ്റ്റും പിതാവ് ഡോക്ടറുമായിരുന്നു. പിതാവ് കെനിയയിലും മാതാവ് താൻസനിയയിലുമാണ് ജനിച്ചത്.

മൂന്നു മക്കളിൽ മൂത്തയാളാണ് ഋഷി. ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ സ്കൂളുകളിലൊന്നായ വിൻചെസ്റ്ററിലും തുടർന്ന് ഓക്സ്ഫഡിലുമായിരുന്നു പഠനം. ഗോൾഡ്‌മാൻ സാച്ച്‌സ് ഗ്രൂപ്പിൽ മൂന്നു വർഷം ചെലവഴിച്ച അദ്ദേഹം പിന്നീട് കാലിഫോർണിയയിലെ സ്റ്റാൻഫഡിൽനിന്ന് എം.ബി.എ നേടി.

അവിടെവെച്ചാണ് ഐ.ടി ഭീമനായ ഇൻഫോസിസിന്റെ സഹസ്ഥാപകനായ ഇന്ത്യൻ കോടീശ്വരൻ എൻ.ആർ. നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ പരിചയപ്പെടുന്നത്. ആ പരിചയം 2009ൽ വിവാഹത്തിലെത്തി. ഇവർക്ക് രണ്ടു പെൺമക്കളുണ്ട്- കൃഷ്ണയും അനൗഷ്കയും. ഇൻഫോസിസിന്റെ ലാഭവിഹിതമായി ലഭിച്ച തുകക്ക് അക്ഷത മൂർത്തി ബ്രിട്ടനിൽ നികുതിയടച്ചില്ലെന്ന വാർത്ത വിവാദമായിരുന്നു.

സുനക് ഗോൾഡ്‌മാൻ സാക്‌സിലും രണ്ട് ഹെഡ്ജ് ഫണ്ടുകളിലും ജോലി ചെയ്തിട്ടുണ്ട്. യോർക്ക്ഷെയറിലെ റിച്ച്മണ്ടിൽനിന്നാണ് 2015ൽ സുനക് പാർലമെന്റ് അംഗമായത്. ഭഗവദ്ഗീതയിൽ തൊട്ടായിരുന്നു സത്യപ്രതിജ്ഞ. 2020 ഫെബ്രുവരിയിൽ ബോറിസ് ജോൺസൻ മ​ന്ത്രിസഭയിൽ ബ്രിട്ടനിലെ ഏറ്റവും പ്രധാന പദവികളിലൊന്നായ ധനമന്ത്രിയായി നിയമിതനായി.

ഇക്കാലയളവിൽ ഡൗണിങ് സ്ട്രീറ്റിലെ തന്റെ വസതിയിൽ അദ്ദേഹം ദീപാവലി ആഘോഷിച്ചത് മാധ്യമശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രതിസന്ധി കാലത്ത് ധനമന്ത്രി എന്ന നിലയിലുള്ള സുനകിന്റെ പ്രവർത്തനമായിരിക്കും ഒരുപക്ഷേ അദ്ദേഹത്തെ പ്രധാനമന്ത്രിപദം വരെ എത്തിച്ചത്.

രാജ്യവ്യാപക ലോക്ഡൗണിന്റെ കാലത്ത്, ദശലക്ഷക്കണക്കിന് പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കുന്നതിനായി ധനമന്ത്രി തയാറാക്കിയ സാമ്പത്തികരക്ഷാ പാക്കേജ് ഫലംകണ്ടു. ഋഷി സുനകിന്റെ ആസ്തി 700 ദശലക്ഷം പൗണ്ടാണെന്നാണ് (ഏകദേശം 6620 കോടി രൂപ) കണക്കാക്കുന്നത്. പ്രധാനമന്ത്രിസ്ഥാനത്തിനായുള്ള പ്രചാരണവേളയിൽ, ഋഷി സുനകിന്റെ ആഡംബര വസതികളും ആഡംബര ജീവിതവും വിമർശിക്കപ്പെട്ടിരുന്നു.

രാഷ്ട്രീയവളർച്ചയുടെ നാൾവഴികൾ

•2015: യോ​ർ​ക്ക്ഷെ​യ​റി​ലെ റി​ച്മ​ണ്ടി​ൽ​നി​ന്ന് ക​ൺ​സ​ർ​വേ​റ്റീ​വ് എം.​പി​യാ​യി ഋ​ഷി സു​ന​ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

•2016: ബ്രെ​ക്‌​സി​റ്റ് അ​നു​കൂ​ലി എ​ന്ന​നി​ല​യി​ൽ ന​ട​ത്തി​യ പ്ര​ചാ​ര​ണ​ങ്ങ​ൾ പാ​ർ​ട്ടി​യി​ൽ സു​ന​കി​ന്റെ വ​ള​ർ​ച്ച​ക്ക് സ​ഹാ​യ​ക​ര​മാ​യി.

•2018: തെ​രേ​സ മേ ​മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി. മ​ന്ത്രി​സ​ഭ​യി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​ര​ൻ.

•ജൂ​ലൈ 2019: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ബോ​റി​സ് ജോ​ൺ​സ​ണെ സു​ന​ക് പി​ന്തു​ണ​ച്ചു. അ​തു​കൊ​ണ്ട് ഗു​ണ​മു​ണ്ടാ​യി. ചാ​ൻ​സ​ല​ർ സാ​ജി​ദ് ജാ​വി​ദി​ന്റെ കീ​ഴി​ൽ ട്ര​ഷ​റി മ​ന്ത്രി​യാ​യി നി​യ​മി​ത​നാ​യി.

•ഫെ​ബ്രു​വ​രി 2020: അ​ധി​കാ​ര​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ജാ​വി​ദ് രാ​ജി​വെ​ച്ച​പ്പോ​ൾ സു​ന​കി​ന് ചാ​ൻ​സ​ല​റാ​യി സ്ഥാ​ന​ക്ക​യ​റ്റം. ഉ​യ​ർ​ന്ന പ​ദ​വി​യി​ലെ​ത്തു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ആ​ദ്യ​മ​ന്ത്രി

•ഏ​പ്രി​ൽ 2020: കോ​വി​ഡ് പ്ര​തി​സ​ന്ധി​കാ​ല​ത്ത് സു​ന​ക് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വ്യ​വ​സാ​യ​ലോ​ക​ത്തി​ന് അ​നു​ഗ്ര​ഹ​മാ​യി. സു​ന​കി​ന് വ്യാ​പ​ക പ്ര​ശം​സ.

•2021: ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യി​ൽ ബോ​റി​സ് ജോ​ൺ​സ​ന്റെ പി​ൻ​ഗാ​മി​യെ​ന്ന നി​ല​യി​ൽ ഋ​ഷി സു​ന​ക് സ്ഥാ​ന​മു​റ​പ്പി​ക്കു​ന്നു.

•2022 ഫെ​ബ്രു​വ​രി: 2020 ജൂ​ണി​ൽ ലോ​ക്ഡൗ​ൺ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ബോ​റി​സ് ജോ​ൺ​സ​ന്റെ ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്തു എ​ന്ന സു​ന​കി​ന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ വി​വാ​ദ​മാ​യി

•ഏ​പ്രി​ൽ 2022: ഭാ​ര്യ അ​ക്ഷ​ത മൂ​ർ​ത്തി ഇ​ൻ​ഫോ​സി​സി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ന് ബ്രി​ട്ട​നി​ൽ നി​കു​തി ന​ൽ​കു​ന്നി​ല്ല എ​ന്ന വാ​ർ​ത്ത​യും പ​ത്ര​ങ്ങ​ളി​ൽ പ്ര​ധാ​ന ത​ല​ക്കെ​ട്ടാ​യി.

•ജൂ​ലൈ 2022: ത​ന്റെ മു​ൻ മേ​ധാ​വി സാ​ജി​ദ് ജാ​വി​ദ് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യാ​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഋ​ഷി സു​ന​ക് ചാ​ൻ​സ​ല​ർ സ്ഥാ​നം രാ​ജി​വെ​ച്ചു.

•ജൂ​ലൈ എ​ട്ട്: ബോ​റി​സ് ജോ​ൺ​സ​ന്റെ പി​ൻ​ഗാ​മി​യാ​യി യു.​കെ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നു​ള്ള ശ്ര​മം സു​ന​ക് ആ​രം​ഭി​ച്ചു.

•ജൂ​ലൈ 20: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി മ​ത്സ​ര​ത്തി​ന്റെ അ​വ​സാ​ന​പാ​ദ​ത്തി​ൽ ലി​സ് ട്ര​സി​ന്റെ എ​തി​രാ​ളി​യാ​കാ​നു​ള്ള യോ​ഗ്യ​ത​നേ​ടി.

•സെ​പ്റ്റം​ബ​ർ ര​ണ്ട്: ഋ​ഷി സു​ന​കും ലി​സ് ട്ര​സും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ചു.

•സെ​പ്റ്റം​ബ​ർ അ​ഞ്ച്: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നു​ള്ള ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി നേ​തൃ​ത്വ മ​ത്സ​ര​ത്തി​ൽ ട്ര​സ് സു​ന​കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

•ഒ​ക്ടോ​ബ​ർ 14: സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ലി​സ് ട്ര​സ്, ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്ന് (ധനമന്ത്രി) ക്വാ​സി ക്വാ​ർ​ട്ടെ​ങ്ങി​നെ പു​റ​ത്താ​ക്കു​ന്നു

•ഒ​ക്‌​ടോ​ബ​ർ 20: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം ലി​സ്ട്ര​സ് രാ​ജി​വെ​ക്കു​ന്നു

•ഒ​ക്ടോ​ബ​ർ 24: അ​ടു​ത്ത പ്ര​ധാ​ന​മ​​ന്ത്രി​യാ​കാ​നു​ള്ള ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി മ​ത്സ​ര​ത്തി​ൽ സു​ന​ക് വി​ജ​യി​ക്കു​ന്നു

•ഒ​ക്ടോ​ബ​ർ 25: പ്ര​ധാ​ന​മ​​ന്ത്രി​യായി സ്ഥാനമേറ്റു

Tags:    
News Summary - Rishi Sunak: Indian born, millionaire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.