ജീവിത വിജയത്തിലേക്ക് ക്ഷണിച്ച് ലസാഗു

ആരും കൊതിക്കുന്ന സർക്കാർ ജോലിക്ക് പ്രാപ്തരാക്കിയ 'ലസാഗു' ആപ്പിനോട് നന്ദി പറയുകയാണ് യുവ തലമുറ. ജീവിത സാഹചര്യങ്ങൾക്കിടയിൽ കോച്ചിങ്​ ക്ലാസ്​ കാണാൻ പോലും കഴിയാതിരുന്ന അവരെ സർക്കാർ ജോലി നേടാൻ സഹായിച്ചത്​ 'ലസാഗു' ആണ്​. മികച്ച ജീവിതം കരുപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളെ വിജയികളാകാൻ ക്ഷണിക്കുകയാണ് ലസാഗു ആപ്​. പി.എസ്.സി, എസ്.എസ്.സി, റെയിൽവേ, ബാങ്ക്, എട്ട് മുതൽ പ്ലസ്ടു ക്ലാസുകൾ തുടങ്ങിയവക്കുള്ള പരിശീലനം സാധ്യമാക്കുന്ന ലസാഗു വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമിടയിൽ ഹിറ്റായിക്കഴിഞ്ഞു. പ്രായഭേദമന്യേ ആളുകൾക്ക് വേണ്ടി ജോബ് സ്കിൽ വികസിപ്പിക്കുന്ന പ്ലാറ്റ്ഫോമാവുകയാണ് ലസാഗുവിന്‍റെ അടുത്ത ലക്ഷ്യം​.

സ്വന്തം സംരംഭമെന്ന ആഗ്രഹമാണ് മാനേജിങ് പാർട്ണർമാരായ മാഹിർ ബിൻ ഫാറൂഖ്, എം. അബ്ബാസ് എന്നിവരെ ലസാഗു ആപ്പിലേക്ക് എത്തിച്ചത്. യുവ തലമുറയെ​ എളുപ്പത്തിൽ ജോലി നേടാൻ പ്രാപ്തരാക്കാൻ കഴിഞ്ഞെന്ന ചാരിതാർഥ്യത്തിലാണിവർ. നാസർ മാമ്പള്ളി, വി.എ. ലത്തീഫ്, കെ.വി. സവീഷ് എന്നിവരും അണിയറയിൽ ഒപ്പമുണ്ട്​.

വേറിട്ട രീതി

ആയിരക്കണക്കിന് പൊതുവിജ്ഞാനം മനപ്പാഠമാക്കുക എന്നതാണ്​ കാലങ്ങളായുള്ള രീതി. ഇങ്ങനെ വർഷങ്ങളോളം പഠിച്ചാലേ ജോലി ലഭിക്കൂവെന്നാണ് വിശ്വാസം. എന്നാൽ, ലസാഗുവിൽ ചേർന്ന്​ പഠനം ആരംഭിച്ച ശേഷം, 'ഇത്ര മതിയോ' എന്നാണ്​ പലരും ചോദിക്കുന്നത്​. 'ഇത് മതി, കാടുകയറി പഠിക്കേണ്ട' എന്നാണ്​ ലസാഗുവിന്‍റെ മറുപടി. ഇരുപതിലധികം വർഷത്തെ പഴയ ചോദ്യപേപ്പറുകൾ പഠിച്ച് ഓരോ വ്യത്യസ്ത പരീക്ഷകളുടെയും സിലബസിലുമുള്ളത് മാത്രം ഉൾക്കൊള്ളിച്ച് പഠനം സാധ്യമാക്കുകയാണ് ലസാഗു. ആഴത്തിലുള്ള പഠനങ്ങളിലൂടെ അക്കാദമിക് വിദഗ്ധർ വിപുലീകരിച്ച പഠന സാമഗ്രികളാണ് അമിത പഠനമെന്ന കഷ്ടപ്പാട് കുറക്കുന്നത്. അതത് പരീക്ഷകൾക്ക്​ പ്രത്യേകം ചോദ്യോത്തരങ്ങൾ ലസാഗുവിലുണ്ട്. പരീക്ഷ രീതിയിൽ വന്ന മാറ്റങ്ങൾ കൃത്യമായി ഉൾപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്​. ഗ്രാജ്വേറ്റ് ലെവൽ, പ്ലസ്ടു ലെവൽ, പത്താം ക്ലാസ് ലെവൽ എന്നിങ്ങനെ പ്രാഥമിക പരീക്ഷകൾക്കുള്ള കോച്ചിങ് ആദ്യഘട്ടം നൽകും. പരീക്ഷ പാസാകുമ്പോൾ തുടർന്നുള്ള ഓരോ പരീക്ഷക്കും പ്രത്യേക പരിശീലനവും ലഭ്യമാകും. ഒരൊറ്റ പേമെൻറിൽ തന്നെ പ്രിലിമിനറി മുതലുള്ള ഓരോ പരീക്ഷകളും പഠിക്കാം. ഏതെങ്കിലും വിഷയത്തിൽ കൂടുതൽ പരിഗണന വേണമെങ്കിൽ അതിന് കൂടുതൽ ശ്രദ്ധ നൽകാനാകും. മാഹിറും അബ്ബാസും പറയുന്നു.

അബ്ബാസ് മൂക്കോത്ത് (സി.ഒ.ഒ), മാഹിർ ബിൻ ഫാറൂഖ് (സി.ഇ.ഒ)

ആർക്കും എപ്പോഴും പഠിക്കാം; സഹായത്തിന് ആളുണ്ട്

പഠനരീതിയുടെ ഗുണമേന്മയാണ് പ്രത്യേകത. മറ്റ് കോഴ്സുകൾ പഠിക്കുന്നവർ, വീട്ടമ്മമാർ, ജോലിക്കാർ തുടങ്ങിയവർക്ക് സൗകര്യമുള്ള സമയം തെരഞ്ഞെടുക്കാം. ആപ്പിൽ ​ചേർന്നാൽ ഓരോ ഉദ്യോഗാർഥിക്കും ഓരോ അക്കാദമിക് മെൻറർ, സ്റ്റുഡൻറ് മെൻറർ സേവനം എത്തും.

സംശയങ്ങൾ തീർക്കുക, പഠനം എളുപ്പമാക്കുക, പി.എസ്.സി രജിസ്ട്രേഷൻ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും മെൻറർമാർ സഹായത്തിനെത്തും.

ഓരോരുത്തർക്കും പ്രത്യേക ശ്രദ്ധ

സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക്, പഠന പിന്നാക്കാവസ്ഥയൊന്നും പ്രശ്നമാകില്ലെന്ന് ഉറപ്പ് നൽകുകയാണ് ലസാഗു. കോച്ചിങ് സെൻററുകളിൽ പലതരം അപര്യാപ്തതകൾ നേരിടേണ്ടിവരും. വിവിധ നിലവാരത്തിലുള്ളവർക്ക്​ പ്രത്യേക ശ്രദ്ധ ലഭിക്കണമെന്നില്ല. കുറഞ്ഞ അക്കാദമിക് യോഗ്യതയുള്ളവർ പലപ്പോഴും പരിഗണിക്കപ്പെടില്ല. ഇവർക്ക് പ്രാഥമിക വിദ്യാഭ്യാസമടക്കം ആവശ്യമായേക്കാം. ലസാഗുവിൽ എല്ലാ വിഷയങ്ങളിലും പ്രാഥമിക പഠനമടക്കം നടത്താം. ഓരോരുത്തർക്കും ആവശ്യമായ വിവരവും ഉത്തരവും ലഭിക്കും.


വിദ്യാർഥികൾക്ക് ട്യൂഷൻ

ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്ക് ട്യൂഷൻ ക്ലാസുകളും ഉണ്ട്. ആറുപേർക്ക്​ ഒരു ടീച്ചർ​. കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡ്​ ക്ലാസുകൾ ലഭിക്കും. തത്സമയ ക്ലാസുകളാണ് പ്രത്യേകത. ആറ് കുട്ടികൾ മാത്രമായതിനാൽ അധ്യാപകർക്ക് ഓരോ വിദ്യാർഥിയെയും ശ്രദ്ധിക്കാൻ കഴിയും. എൻ.ഐ.ടി, ഐ.ഐ.ടി യോഗ്യത നേടിയവരാണ്​ അധ്യാപകർ. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് ആനിമേറ്റഡ്​ വിഡിയോകളും നൽകും.

ലാംഗ്വേജ് കോഴ്സുകളും ഉടൻ

പ്രായഭേദമന്യേ ഭാഷാവിജ്ഞാനത്തിന് ലാംഗ്വേജ് കോഴ്​സുകളും ഉടൻ നൽകും. സ്പോക്കൺ ഇംഗ്ലീഷ്, സ്പോക്കൺ ഹിന്ദി ആരംഭിക്കും. പ്രാഥമിക പഠനം മുതലാണ് ക്രമീകരിക്കുക. സോഫ്റ്റ് സ്കിൽ കോഴ്സുകളുമെത്തും. 14 മുതൽ 45 വയസ്സുവരെ ആർക്കും മികച്ച ജീവിത സാഹചര്യമൊരുക്കുന്നതിനുള്ള ചാലകശക്തിയാവുന്ന പ്ലാറ്റ്ഫോമാവുകയാണ് ലക്ഷ്യം.

ലസാഗുവിൽ പഠിക്കാം

പ്ലേ സ്റ്റോറിൽ നിന്ന്​ സൗജന്യമായി ആപ്​ ഡൗൺലോഡ് ചെയ്യാം. സൗജന്യമായും പണമടച്ചും പഠിക്കാം. ഫോക്കസ് ചെയ്തു പേഴ്​സനലൈസ്ഡ് കോച്ചിങ് ആഗ്രഹിക്കുന്നവർക്ക് പണമടച്ച്​ ചേരാം. തുടർന്ന് പി.എസ്.സി പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി ലെവൽ എന്നിങ്ങനെ തെരഞ്ഞെടുക്കാം. എസ്.എസ്.സി കോച്ചിങ്ങുകൾക്കും ചേരാം. പുറമെ എല്ലാ പരീക്ഷകളും ഉൾക്കൊള്ളുന്ന പ്രത്യേക കോച്ചിങ്ങിനും ചേരാനാകും.

കേന്ദ്ര സർക്കാർ പരീക്ഷകൾക്കായി കൂടുതൽ സൗകര്യങ്ങളും ഉണ്ട്. പഠനത്തോടൊപ്പം പരീക്ഷകളെഴുതാനും സംവിധാനമുണ്ട്. ആറു മാസം മുതൽ രണ്ട് വർഷം വരെ വ്യതസ്ത കോഴ്സുകൾക്ക് ചേരാനാകും. 5000 മുതൽ 10,000 വരെയാണ് ഫീസ്.

സംശയമുണ്ടായാൽ...

ലൈവ് ക്ലാസുകളും അനിമേറ്റഡ് വിഡിയോ ക്ലാസുകളും ആപ്പിലൂടെ ലഭിക്കും. സംശയങ്ങൾ ഉടൻ പരിഹരിക്കാം. വിഡിയോയുടെ ഏത് ഭാഗത്താണോ സംശയമുള്ളത്, അവിടെ ഡൗട്ട്സ് ഓപ്ഷനുണ്ടാകും. ക്ലിക്ക് ചെയ്ത് സംശയങ്ങൾ ദൂരീകരിക്കാം. ഇവിടെ മുമ്പ്​ മറ്റ് വിദ്യാർഥികൾ ചോദിച്ച സംശയങ്ങൾ കാണാനും മനസ്സിലാക്കാനും കഴിയും.

മികച്ച തൊഴിൽ അവസരം

ലസാഗു ഇന്ന് അഞ്ച് ലക്ഷ‍ം ഉപയോക്താക്കളുള്ള ബ്രാൻഡാണ്​​. നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ​ ഫ്രാഞ്ചൈസികൾ വഴി പ്രവർത്തനം വിപുലീകരിക്കുകയാണ്​ കമ്പനി. ഉപഭോക്താക്കളെ കണ്ടെത്താനും ലസാഗു പരിചയപ്പെടുത്താനും കഴിവുള്ളവരെയാണ് തേടുന്നത്. പുതിയ സോഫ്ട് സ്കിൽ കോഴ്സുകളും ഫ്രാഞ്ചൈസികൾക്ക് ലഭിക്കും. ഫ്രാഞ്ചൈസികൾക്ക്​ പരിചയപ്പെടുത്തലുകളും നെറ്റ് വർക്ക് രൂപവത്കരണവും എന്നതിനപ്പുറം കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉണ്ടാവില്ല. മാർക്കറ്റിങ്, ജീവനക്കാരെ നിയമിക്കൽ തുടങ്ങിയവ കമ്പനി ഉത്തരവാദിത്തത്തിലായിരിക്കും. സ്റ്റാർട്ടപ്​ ഇന്ത്യ, കേരളാ സ്റ്റാർട്ടപ്​​ മിഷൻ അംഗീകാരവും ലഭിച്ചിട്ടുണ്ടെന്ന് മാനേജ്മെൻറ് സാക്ഷ്യപ്പെടുത്തുന്നു. ഗൂഗ്​ൾ ഇന്ത്യ ഒഫീഷ്യൽ പാർട്ണറും സിനിമാ താരം മഞ്ജു വാര്യർ ബ്രാൻഡ് അംബാസഡറുമാണ്. 

Tags:    
News Summary - lasagu education app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.