കൊച്ചി: പരമ്പരാഗതവും കാലഹരണപ്പെട്ടതുമായ ശൈലികളെ പൊട്ടിച്ചെറിഞ്ഞ് ആശയവിപ്ലവത്തിെൻറ പുതിയ ലോകത്തേക്ക് വാതിൽ തുറക്കുന്നതായിരുന്നു മൂന്നാമത് യുവസംരംഭകത്വ ഉച്ചകോടി. ‘ഡിസറപ്റ്റ്, ഡിസ്കവർ ആൻഡ് ഡെവലപ്മെൻറ്’ പ്രമേയത്തിൽ ബദൽ സാേങ്കതികവിദ്യകളുടെ സഹായത്തോടെ കൂടുതൽ മെച്ചപ്പെട്ട ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഐ.ടിക്കപ്പുറം മറ്റുപല മേഖലയിലേക്കും യുവാക്കളുടെ ചിന്ത എത്തിയെന്ന് അടിവരയിടുന്നതായിരുന്നു വിവിധ സ്റ്റാർട്ടപ്പുകൾ തയാറാക്കിയ പ്രദർശനം.
ഏകദിന പരിപാടിയിലെ വിവിധ സെഷനുകളിൽ ഐ.ടിക്കൊപ്പം കാർഷിക, -ഭക്ഷ്യസംസ്കരണ മേഖല, സുസ്ഥിര സാങ്കേതികവിദ്യകൾ, സ്റ്റാർട്ടപ് ഇന്ത്യ പദ്ധതികൾ, ബയോമെഡിക്കൽ സാേങ്കതികവിദ്യ, ഭാവി സാേങ്കതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ നടന്നു. വ്യവസായമേധാവികൾ, സ്റ്റാർട്ടപ് ഇന്ത്യ സംഘത്തിലെ ഉദ്യോഗസ്ഥർ, സംരംഭകപ്രമുഖർ, യുവസംരംഭകർ, വിദ്യാർഥികൾ എന്നിവരുൾപ്പെട്ട സംവാദത്തിനും യെസ്-2017 വേദിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.