ന്യൂഡൽഹി: ലോകം ചൈനയുമായി വ്യാപാരം നടത്താൻ തയ്യാറാകാത്തത് ഇന്ത്യക്ക് ഗുണകരമാണെന്ന് കേന്ദ്രമന്ത്രി നിതി ൻ ഗഡ്കരി. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗഡ്കരി അഭിപ്രായം പ്രകടിപ്പിച്ചത്.
ലോകം വലിയ സാമ്പത ്തിക പ്രതിസന്ധിയിലാണ്. വലിയ സൂപ്പർ പവർ ആണെങ്കിലും ചൈനയുമായി വ്യാപാരബന്ധത്തിലേർപ്പെടാൻ നിലവിൽ ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല. ഇത് ഇന്ത്യക്ക് അനുഗ്രഹവും അവസരവുമാണ്.
ഇന്ത്യയെ അഞ്ച്ലക്ഷം കോടി ഡോളർ സാമ്പത്തികശേഷിയുള്ള രാജ്യമാക്കുക എന്ന നരേന്ദ്രമോദിയുടെ ആഗ്രഹം സാധിക്കാനുള്ള അവസരമാണിതെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡ് 19 വൈറസ് ബാധ മുതലാക്കി വൻതോതിൽ ഇന്ത്യൻ കമ്പനികളിൽ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് നേരിട്ടുള്ള വിദേശനിക്ഷേപ നയത്തിൽ ഇന്ത്യ മാറ്റം വരുത്തിയിരുന്നു. പുതിയ തീരുമാന പ്രകാരം ഇന്ത്യയുടെ അയൽരാജ്യങ്ങൾ കമ്പനികളിൽ നിക്ഷേപം നടത്തുേമ്പാൾ കേന്ദ്രസർക്കാറിെൻറ മുൻകൂർ അനുമതി വാങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.