ദുബൈ: പുൽവാമയിൽ വീരചരമം പ്രാപിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാൻ പദ്ധതിക്ക് രൂപം കൊടുത്തതായി സോഹൻ റോയ ് നേതൃത്വം നൽകുന്ന ഏരീസ് ഗ്രൂപ്പ്. ദുബൈയിലെ ബില്ല്യനേഴ്സ് ക്ലബ് ആയ ഐക്കോണിലെ അംഗങ്ങൾ ആദ്യപടിയായി ഓരോ ലക്ഷം വ ീതം കുടുംബത്തിന് നേരിട്ടു നൽകും. ഏരീസ് ഗ്രൂപ്പിെൻറ ഇൻഡിവുഡ് പദ്ധതിയിലൂടെയാണ് സഹായം നൽകുന്നത്.
സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം, ജോലി, കുടുംബാംഗങ്ങളുടെ ആരോഗ്യപരിരക്ഷ തുടങ്ങി എല്ലാ ചിലവുകളും സ്പോൺസർമാർ വഴി നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ വീര മൃത്യു വരിച്ച ജവാൻമാരുടെ ആശ്രിതർക്ക് ഏരീസ് ഗ്രൂപ്പിൽ ജോലിയും സോഹൻ റോയ് വാഗ്ദാനം ചെയ്തു. ഇതിനായി ഇൻഡിവുഡ് ശതകോടീശ്വര ക്ലബ്ബിലെ അംഗങ്ങൾ വഴി സ്പോൺസർഷിപ്പും ധനസഹായവും ലഭ്യമാക്കും.
ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വയനാട് സ്വദേശി വസന്തകുമാറിെൻറ കുടുംബത്തിനു സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ ഇൻഡിവുഡ് മുൻകൈ എടുക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും സോഹൻ റോയ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.