മർഡോക്കി​െൻറ ട്വൻറി ഫസ്​റ്റ്​ സെഞ്ച്വറി ഫോക്​സ്​  ഇനി ഡിസ്​നിക്ക്​ സ്വന്തം

വാഷിങ്​ടൺ: മാധ്യമഭീമൻ റൂപേർട്ട്​ മർ​ഡോക്കി​​െൻറ 52.4 ബില്യൺ ഡോളർ മൂല്യം വരുന്ന സ്വത്തുക്കൾ ഇനി വാൾട്ട്​ ഡിസ്​നി കമ്പനിക്ക്​ സ്വന്തം. ​റുപേർട്ടി​​െൻറ ഉടമസ്ഥതയിലുള്ള സാറ്റ്​ലൈറ്റ്​ ​ബ്രോഡ്​കാസ്​റ്ററായ സ്​കൈയിലെ 39 ശതമാനം ഒാഹരികളും  ട്വൻറി ഫസ്​റ്റ്​ സെഞ്ച്വറി ഫോക്​സ്​ ഫിലിം സ്​റ്റുഡിയോയുമാണ്​​ വാൾട്ട്​ ഡിസ്​നി വാങ്ങുന്നത്​.

പുതിയ ഇടപാട്​ സംബന്ധിച്ച്​ വാൾട്ട്​ ഡിസ്​നിയാണ്​ പ്രസ്​താവനയിലൂടെ അറിയിച്ചത്​. ഫോക്​സി​​െൻറ നിയന്ത്രണത്തിലുള്ള സ്​കൈയും 20 സെഞ്ച്വറി ഫോക്​സ്​ ഫിലിം സ്​റ്റുഡിയോയും ഇനി വാൾട്ട്​ ഡിസ്​നിയാവും നിയന്ത്രിക്കുക. ഫോക്​സ്​ ന്യൂസ്​, ഫോക്​സ്​ ​സ്​പോർട്​സ്​ എന്നിവ കൂട്ടിച്ചേർത്ത്​ പുതിയ സ്ഥാനം ആരംഭിക്കാനാണ്​ മർഡോക്കി​​െൻറ തീരുമാനം. 

21 സെഞ്ച്വറി ഫോക്​സ്​ പടുത്തുയർത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്​. വാൾട്ട്​ ഡിസ്​നിയുടെ നിയന്ത്രണത്തിൽ കൂടുതൽ മികച്ച പ്രകടനം നടത്താൻ ഫോക്​സിന്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും മർഡോക്ക്​ വ്യക്​തമാക്കി.

Tags:    
News Summary - Walt Disney buys Murdoch's Fox for $52.4bn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.