ജി.എസ്​.ടി ബില്ലിന്​ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ചരക്ക്​ സേവന നികുതി(ജി.എസ്​.ടി) ബില്ലിന്​ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ജി.എസ്​.ടിയുമായി ബന്ധപ്പെട്ട മൂന്ന്​ ബില്ലുകൾക്കാണ്​ഇന്നത്തെ കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നൽകിയത്​. ബില്ല്​ വൈകാതെ പാർലമെൻറിലും അവതരിപ്പിക്കുമെന്നാണ്​ റിപ്പോർട്ട്​.

ജി.എസ്​.ടി , െഎ.ജി.എസ്​.ടി, യു. ജി.എസ്​.ടി തുടങ്ങിയ ബില്ലുകൾക്കാണ്​കേന്ദ്രസർക്കാറി​െൻറ അംഗീകാരം ലഭിച്ചത്​. പാർലമെൻറി​െൻറ നിലവിലുള്ള സമ്മേളനത്തിൽ ബില്ലുകളെല്ലാം പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്​ കേന്ദ്രസർക്കാർ​. ജൂലൈ ഒന്നു മുതൽ രാജ്യത്ത്​ ജി.എസ്​.ടി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്​ കേന്ദ്ര ധനമന്ത്രാലയം.

രാജ്യം മുഴുവൻ നിലനിൽക്കുന്ന എകീകൃത നികുതി സംവിധാനമാണ്​ ജി.എസ്​.ടി. ജി.എസ്​.ടിയിൽ നിന്ന്​ ലഭിക്കുന്ന വരുമാനം സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും നിശ്​ചിത അനുപാതത്തിൽ പങ്കുവെക്കും. എക്​സൈസ്​ നികുതി, സേവന നികുതി, സംസ്ഥാനങ്ങളിലെ നികുതിയായ വാറ്റ്​ എന്നിവയെല്ലാം ഇനി ജി.എസ്​.ടിക്ക്​ കീഴിൽ വരും. നാല്​ തരത്തിലുള്ള നികുതി നിരക്കുകളാണ്​ ജി.എസ്​.ടിയിൽ നിലവിൽ ശിപാർശ ചെയ്​തിരിക്കുന്നത്​​.

Tags:    
News Summary - Union Cabinet approves draft GST bills, to be introduced in Parliament soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.