ഉബർ ഒാഹരി വിപണിയിലേക്കും

ന്യൂയോർക്ക്​: ഒാൺലൈൻ ടാക്​സി​ സേവനദാതാക്കളായ ഉബർ ഒാഹരി വിപണിയിലേക്കും ചുവടുവെക്ക​​ുന്നു. ​െഎ.പി.ഒ നടത്തുന് നതിനുള്ള നീക്കങ്ങളുമായി ഉബർ മുന്നോട്ട്​ പോകുന്നുവെന്നാണ്​ വാർത്തകൾ. കമ്പനിയുമായി ബന്ധപ്പെട്ട മൂന്ന്​ പേരെ ഉദ്ധരിച്ച്​ അന്താരാഷ്​​്ട്ര മാധ്യമങ്ങളാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ​െഎ.പി.ഒക്കായി ഉബർ അപേക്ഷ നൽകിയെന്നാണ്​ വിവരം.

ഉബറി​​െൻറ പ്രധാന എതിരാളിയായ ലെഫ്​റ്റ്​ ​െഎ.പി.ഒ നടത്തുമെന്ന്​ വ്യാഴാഴ്​ച പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഉബറും ഒാഹരി വിപണി​യിലേക്ക്​ ചുവടുവെക്കാൻ ഒരുങ്ങുന്നത്​. സിലിക്കൺവാലിയിലെ പ്രധാനപ്പെട്ട രണ്ട്​ കമ്പനികളാണ്​ ഉബറും ലെഫ്​റ്റും. പരസ്​പരം വെല്ലുവിളിയാകുന്ന സേവനങ്ങളാണ്​ ഇരുവരും നൽകുന്നത്​.

ഒാഹരി വിൽപനയിലുടെ 120 ബില്യൺ​ ഡോളർ സമാഹരിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. സിലിക്കൺവാലിയിലെ കമ്പനികളിൽ പ്രധാനപ്പെട്ട ​െഎ.പി.ഒകളിൽ ഒന്നായിരിക്കും നടക്കുക.

Tags:    
News Summary - Uber Confidentially Files For IPO In Tight Race-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.