തേഡ്​ പാർട്ടി ഇൻഷ​​​​ുറൻസ്​ പ്രിമീയം 50 ശതമാനം വർധിപ്പിക്കുന്നു

ന്യൂഡൽഹി: പ്രിമീയം കാറുകളുടെ തേർഡ്​ പാർട്ടി ഇൻഷ​ുറൻസ്​  50 ശതമാനം വർധിപ്പിക്കുന്നു. ഇൻഷ​ുറൻസ്റെഗുലേറ്ററി അതോറിറ്റിയാണ് ഇതു സംബന്ധിച്ച ​ ശിപാർ​ശ നൽകിയിരിക്കുന്നത്​. 1000 സി.സി മുതൽ 1500 സി.സി വരെയുള്ള കാറുകളുടെ ​തേർഡ്​ പാർട്ടി ഇൻഷൂറൻസാണ്​ വർധിപ്പിക്കുന്നത്​.

മാരുതി ആ​ൾ​േട്ടാ, ടാറ്റ ​നാനോ, ഡാറ്റ്​സൺ ഗോ എന്നീ കാറുകളുടെ ഇൻഷുറൻസ്​ പ്രിമീയം വർധിപ്പിക്കേണ്ടെന്നും ഇൻഷ​ുറൻസ്​ റെഗുലേറ്ററി അതോറിറ്റിയുടെ ശിപാർശയിലുണ്ട്​. 50 ശതമാനം വർധിപ്പിക്കാനാണ്​ ശിപാർശയെങ്കിലും 25 മുതല്‍ 30 ശതമാനം വരെ നിരക്കില്‍ വര്‍ധനവ് വരുത്തിയേക്കുമെന്നാണ് സൂചന. മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പാസാക്കി കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വീണ്ടും പ്രിമീയം വർധിപ്പിക്കാനുള്ള സാധ്യതയും നില നിൽക്കുന്നുണ്ട്​.

ജനറൽ ഇൻഷുറൻസി​െൻറ കണക്ക്​ പ്രകാരം രാജ്യത്ത്​ ഇൻഷുർ ചെയ്​ത 19 കോടിയോളം വാഹനങ്ങളിൽ 8.26 കോടി വാഹനങ്ങൾക്ക്​ മാത്രമാണ്​ തേർഡ്​ പാർട്ടി ഇൻഷുറൻസ്​ ഉള്ളത്​.

Tags:    
News Summary - Third party car insurance to cost more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.