കൽക്കരിക്കുള്ള ഇറക്കുമതി ചുങ്കം കുറക്കണമെന്ന്​ സ്​റ്റീൽ മന്ത്രാലയം

ന്യൂഡൽഹി: വരാനിരിക്കുന്ന കേന്ദ്രബജറ്റിൽ സംസ്​കരിച്ച കൽക്കരിയുടെ ഇറക്കുമതിത്തീരുവ കുറക്കണമെന്ന ആവശ്യവുമായി സ്​റ്റീൽ മന്ത്രാലയം. നിലവിലുള്ള 2.5 ശതമാനത്തിൽ നിന്ന്​ പൂജ്യം ശതമാനമായി ഇറക്കുമതിത്തീരുവ കുറക്കണമെന്നാണ്​ മന്ത്രാലയത്തി​​​െൻറ ആവശ്യം. ഇതുസംബന്ധിച്ച്​ ധനകാര്യമന്ത്രാലയത്തിന്​ കത്തെഴുതിയതായി സ്​റ്റീൽ സെക്രട്ടറി അരുണ ശർമ്മ പറഞ്ഞു. 

രാജ്യത്ത്​ നിലവിൽ ലഭ്യമാവുന്ന കൽക്കരിയിൽ ചാരത്തി​​​െൻറ അംശം കൂടുതലാണ്​. ഇതുമുലം ഇറക്കുമതി ചെയ്​ത കൽക്കരിയാണ്​ സ്​റ്റീൽ വ്യവസായത്തിനായി ഉപയോഗിക്കുന്നത്​. 22.6 മില്യൺ ടൺ കൽക്കരിയാണ്​ പ്രതിവർഷം സ്​റ്റീൽ വ്യവസായത്തി​​​െൻറ ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്നത്​. ഇറക്കുമതിത്തീരുവ കുറച്ചാൽ അത്​ വ്യവസായത്തിന്​ ഗുണകരമാവും. സ്​റ്റീൽ സ്​​ക്രാപ്പുകൾക്ക്​ ചുമത്തിയിരുന്ന ഇറക്കുമതിതീരുവയും കുറക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​.

Tags:    
News Summary - Steel ministry seeks import duty waiver for coking coal-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.