കേന്ദ്രസർക്കാർ ജി.എസ്​.ടി വിഹിതം നൽകുന്നില്ല; സെസ്​ ഉയർത്തുന്നത്​ പരിഗണിക്കണം -​സുശീൽ മോദി

ന്യൂഡൽഹി: ജി.എസ്​.ടിയിൽ സംസ്ഥാനങ്ങൾക്ക്​ നൽകാനുള്ള നഷ്​ടപരിഹാരത്തിൽ കേന്ദ്രസർക്കാർ ഒളിച്ചുകളി നടത്തു​േമ്പാൾ സംസ്ഥാനങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്​ നീങ്ങുന്നു. വിഹിതം നിലച്ചത്​ മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ സെസ്​ ഉയർത്തുന്നത്​ പരിഗണിക്കുകയാണെന്ന്​ ബീഹാർ ഉപമുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ സുശീൽ കുമാർ മോദി പറഞ്ഞു.

ജി.എസ്​.ടി നഷ്​ടപരിഹാരം വൈകുന്ന സാഹചര്യത്തിൽ കൂടുതൽ ഉൽപന്നങ്ങൾക്ക്​ സെസ്​ ചുമത്താൻ കേന്ദ്രസർക്കാർ അനുവദിക്കണമെന്ന്​ ​അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ സെസ്​ ഉയർത്തുന്നത്​ പരിഗണിക്കണമെന്നും സുശീൽ മോദി കൂട്ടിച്ചേർത്തു.

പാൻ മസാല, ഹൈഡ്രേറ്റഡ്​ ഡ്രിങ്ക്​, സിഗരറ്റ്​, കൽക്കരി, എയർക്രാഫ്​റ്റ്​, ഓ​ട്ടോമൊബൈൽ, തുടങ്ങി 28 ശതമാനം നികുതി സ്ലാബിൽ ഉൾപ്പെടുന്ന ഏഴ്​ ഉൽപന്നങ്ങൾക്കാണ്​ സെസ്​ ചുമത്തുന്നത്​. 18 ശതമാനം സ്ലാബിൽ വരുന്ന പല ഉൽപന്നങ്ങളും 28 ശതമാനത്തിലേക്ക്​ മാറ്റി സെസ്​ ചുമത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്​.

Tags:    
News Summary - states should look at hiking GST cess: Sushil Modi-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.