ഉബർ, ഒല മാതൃകയിൽ വിമാനസർവീസ്​ തുടങ്ങുന്നു

ന്യൂഡൽഹി: ഒല, ഉബർ മാതൃകയിൽ കുറഞ്ഞ ചെലവിൽ വിമാന സർവീസുകൾ തുടങ്ങുന്നു. ചാർ​േട്ടർഡ്​ വിമാന കമ്പനികളുടെ നേതൃത്വത്തിലാണ്​ 50 ശതമാനം ഡിസ്​കൗണ്ടിൽ ഇത്തരത്തിൽ അഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുക. 

രാജ്യത്ത്​ 129 എവിയേഷൻ ഒാപ്പറേറ്റർമാരാണ്​ ഉള്ളത്​. ഇതിൽ 60 പേരാണ്​ എയർക്രാഫ്​റ്റ്​  ഉപയോഗിച്ച്​ സർവീസ്​ നടത്തുന്നത്​. മറ്റുള്ളവർ ഹെലികോപ്​റ്റർ സർവീസാണ്​ നടത്തുന്നത്​. നിലവിൽ എയർക്രാഫ്​റ്റ്​ വാടകക്കെടുക്കുന്നതിന്​ ഉയർന്ന നിരക്കാണ്​ ചുമത്തുന്നത്​. 

ഇത്​ 50 ശതമാനം വരെ കുറച്ച്​ കൂടുതൽ പേരെ ആകർഷിക്കുന്നതിനാണ്​ വിമാന കമ്പനികളുടെ നീക്കം. ജെറ്റ്​ സെറ്റ്​ ഗോ, ഇഇസെഡ്​ ചാർ​േട്ടഴ്​സ്​ തുടങ്ങിയ കമ്പനികൾ നിലവിൽ പ്രീമിയം നിരക്കിൽ വിമാന സർവീസുകൾ നടത്തുന്നുണ്ട്​. നിലവിൽ  6 സീറ്റുള്ള ചെറിയ വിമാനം വാടകക്കെടുക്കണമെങ്കിൽ മണിക്കൂറിന്​ 150000 മുതൽ 200000 ലക്ഷം വരെ ചെലവാകും. ഇതിൽ കുറവ്​ വരുന്നതോടെ കൂടുതൽ പേർ വിമാനം വാടകക്കെടുക്കുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - Soon, you may hire a charter aircraft like Ola, Uber and at half the price-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.