മുംബൈ: വ്യാഴാഴ്ചത്തെ നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ഒാഹരി വിപണിയിൽ വീണ്ടും വൻ തകർച്ച. ബോംബെ സൂചിക സെൻസെക്സ് 550 പോയിൻറ് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. 33,849 പോയിൻറിലാണ് സെൻസെക്സ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. നിഫ്റ്റിയും 10,400 പോയിൻറ് താഴെയെത്തി. തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിന് ശേഷം ഇന്നലെയാണ് വിപണിയിൽ നേട്ടം രേഖപ്പെടുത്തിയത്.
ആഗോളവിപണികളിലെല്ലാം തന്നെ ഒാഹരി വിറ്റഴിക്കാനുള്ള പ്രവണതയാണ് ഉള്ളത്. ഇത് ഇന്ത്യൻ വിപണിയിലും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അമേരിക്കയിൽ പണപ്പെരുപ്പം വർധിക്കാനുള്ള സാഹചര്യവും തിരിച്ചടിയായി. യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്കുകളിൽ മാറ്റം വരുത്താനുള്ള സാധ്യതയും വിപണിയെ സ്വാധീനിച്ചു. അമേരിക്കയിലെ ഡൗജോൺസ് ജപ്പാെൻറ നിക്കി തുടങ്ങിയ സൂചികകെളല്ലാം തന്നെ നിലവിൽ നഷ്ടത്തിലാണ്.
മൂലധന നികുതി ഏർപ്പെടുത്താനുള്ള ബജറ്റിലെ പ്രഖ്യാപനമാണ് ഇന്ത്യൻ ഒാഹരി വിപണിയുടെ തകർച്ചക്ക് തുടക്കം കുറിച്ചത്. ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 10 ശതമാനം നികുതി ഏർപ്പെടുത്തുമെന്നായിരുന്നു ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.