Posted On
date_range Updated On
date_range അമേരിക്ക-ചൈന വ്യാപാര യുദ്ധം; ഒാഹരി വിപണിയിൽ വൻ നഷ്ടം
മുംബൈ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകൾ ഇന്ത്യൻ ഒാഹരി വിപണിയെ ബാധിച്ചു. ബോംബെ സൂചിക സെൻസെക്സ് 409 പോയിൻറ് നഷ്ടത്തോടെ 32,596ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയും 116 പോയിൻറിെൻറ നഷ്ടം രേഖപ്പെടുത്തി.
അമേരിക്കൻ ഒാഹരി സൂചികയായ ഡൗജോൺസ് 2.9 ശതമാനം നഷ്ടത്തോടെ 23,957 പോയിൻറിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. യു.എസിലെ എസ്/പി സൂചികയും നഷ്ടത്തിലാണ്.
ബൗദ്ധിക സ്വത്തവകാശ ചോരണം ആരോപിച്ച് ചൈനീസ് ഉൽപന്നങ്ങൾക്ക് 5,000 കോടി ഡോളറിെൻറ തീരുവ ചുമത്താൻ അമേരിക്കൻ തീരുമാനിച്ചിരുന്നു. ഇതിന് സമാനമായ രീതിയിൽ തിരിച്ചടി നൽകുമെന്ന് ചൈനയും പ്രതികരിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കകളുണ്ടായിരുന്നു. ഇതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.