ഒാഹരി വിപണിക്ക് നേട്ടം; സെൻസെക്സ് 300 പോയിന്‍റ് കടന്നു

മുംബൈ: സാമ്പത്തിക വർഷത്തിന്‍റെ ആരംഭത്തിൽ വ്യാപാരം ആരംഭിച്ചപ്പോൾ ബോംബെ ഒാഹരി വിപണി നേട്ടത്തിൽ. മുംബൈ സൂചിക സ െൻസെക്സ് 300 പോയിന്‍റ് ഉയർന്ന് റെക്കോർഡിലെത്തി. പത്തു മണിയോടെ സെൻസെക്സ് 347.48 പോയിന്‍റ് ഉയർന്ന് 39,020.39 പോയിന്‍റിലേക് ക് കടന്നു. ദേശീയ സൂചിക നിഫ്റ്റി 88.80 പോയിന്‍റ് ഉയർന്ന് 11,712.70 പോയിന്‍റിലാണ് വ്യാപാരം.

2018 സെപ്റ്റംബറിന് ശേഷം ഇത്രയും ഉയർച്ച കൈവരിക്കുന്നത് ആദ്യമാണ്. ലോഹം, പി.എസ്.യു ബാങ്കുകൾ, ഒാട്ടോ, ക്യാപിറ്റൽ ഗുഡ്സ് ഒാഹരികൾ വാങ്ങാൻ ആളുകൾ താൽപര്യം പ്രകടിപ്പിച്ചതാണ് നേട്ടത്തിന് വഴിവെച്ചത്. ഐ.സി.ഐ.സി.എഎ ബാങ്ക്, ഇൻഫോസിസ്, ലാർസൻ ആൻഡ് ടർബോ, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ കൺസൽട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ കമ്പനികളുടെ ഒാഹരികൾ നേട്ടത്തിലാണ്.

ഇന്ത്യയിലെ ഇക്വുറ്റി മാർക്കറ്റിലെ ഒാഹരികൾ വാങ്ങാൻ വിദേശ നിക്ഷേപകർ താൽപര്യം കാണിച്ചതാണ് ഒാഹരി വിപണിക്ക് ഗുണമായത്.

Tags:    
News Summary - Sensex Crosses 39,000 Point -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.