ഒാഹരി വിപണിയിൽ കുതിപ്പ്; സെൻസെക്സ് 168 പോയിന്‍റിൽ

മുംബൈ: ഇന്ത്യൻ ഒാഹരി വിപണിയിൽ കുതിച്ചുകയറ്റം. വ്യാപാരം ആരംഭിച്ചപ്പോൾ മുംബൈ ഒാഹരി സൂചിക സെൻസെക്സ് 168 പോയിന്‍റ് ഉയർന്നു. 167.59 പോയിന്‍റ് ഉയർന്ന സെൻസെക്സ് 29,823.43 പോയിന്‍റിലെത്തി. ദേശീയ സൂചിക 44.60 പോയിന്‍റ് ഉയർന്ന് 9,262.55 പോയിന്‍റിലാണ് വ്യാപാരം നടക്കുന്നത്.

ഫ്രാൻസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ റൗണ്ടിൽ ഇമ്മാനുവൽ മാക്രോൺ മൂന്നേറിയെന്ന വാർത്ത വന്നതോടെ യു.എസ്, യൂറോപ്യൻ വിപണികൾ നേട്ടമുണ്ടാക്കി. ഈ വിപണികളിലെ നേട്ടമാണ് ഇന്ത്യൻ ഒാഹരി വിപണിക്ക് ഗുണം ചെയ്തത്.

റിലയൻസ് ഇൻഡസ്ട്രീസ്, എം ആൻഡ് എം, വിപ്രോ, എച്ച്.ഡി.എഫ്.സി ലിമിറ്റഡ്, എൽ ആൻഡ് ടി, ഐ.സി.ഐ.സി.ഐ ബാങ്ക്, പവർ ഗ്രിഡ് ലുപിൻ ആൻഡ് റെഡ്ഡീസ് എന്നീ കമ്പനികളുടെ ഒാഹരികൾ നേട്ടത്തിലാണ്.

 

 

 

Tags:    
News Summary - Sensex climbs 168 points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.