ഒാഹരി വിപണിയിൽ ഇടിവ്; സെൻസെക്സും നിഫ്റ്റിയും തകർന്നു

മുംബൈ: വാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ ഒാഹരി വിപണിയിൽ ഇടിവ്. മുംബൈ സൂചിക സെൻസെക്സ് 468.59 പോയിന്‍റും ദേശീയ സൂചിക നിഫ്റ ്റി 185 പോയിന്‍റും ആണ് ഇടിഞ്ഞത്. സെൻസെക്സ് 35,204.66 പോയിന്‍റിലും നിഫ്റ്റി 10,508.70 പോയിന്‍റിലും ആണ് വ്യാപാരം തുടങ്ങിയത്.

സെൻസെക്സിലെ 30 ഒാഹരികൾക്കും നിഫ്റ്റിയിലെ 50 ഒാഹരികളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബാങ്ക്, ഫാർമ, മെറ്റൽ എന്നീ മേഖലകളാണ് തിരിച്ചടി നേരിട്ടത്.

ഇന്ത്യബുൾസ് ഹൗസിങ് ഫിനാൻസ്, അദാനി പോർട്ട്സ്, ബജാജ് ഫിൻസെർവ്, റിലയൻസ് ഇൻഡസ്ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ കമ്പനികളുടെ ഒാഹരികൾക്ക് കനത്ത നഷ്ടം രേഖപ്പെടുത്തി.

Tags:    
News Summary - sensex and nifty down -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.