എ​സ്.​ബി.​ടി-എ​സ്.​ബി.​ഐ  ല​യ​ന​ത്തി​നെ​തി​രാ​യ ഹ​ര​ജി​ക​ൾ ഹൈ​കോ​ട​തി ത​ള്ളി

കൊച്ചി: എസ്.ബി.ടി-എസ്.ബി.ഐ ലയനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ ഹൈകോടതി തള്ളി. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂനിയനുകളും ചേര്‍ന്ന് രൂപവത്കരിച്ച സേവ് എസ്.ബി.ടി ഫോറത്തിെൻറ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അടക്കം നല്‍കിയ ഒരു കൂട്ടം ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയത്. കൃത്യമായ രേഖകളുടെയോ അജണ്ടയുടെയോ അടിസ്ഥാനത്തിലല്ല തീരുമാനമെന്നും ബാങ്കിങ് നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ലയനമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. എസ്.ബി.ടിയെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയിൽ ലയിപ്പിക്കാൻ പാർലമെൻറിെൻറ അംഗീകാരം വേണമെന്ന വാദം കോടതി തള്ളി. ഇതിന് എസ്.ബി.െഎ ഡയറക്ടർ ബോർഡിെൻറ തീരുമാനം മാത്രം മതി. തീരുമാനത്തെ ചോദ്യംചെയ്യാൻ ജീവനക്കാർക്കുള്ള നിയമപരമായ അധികാരം പരിമിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഏപ്രിൽ ഒന്നിനാണ് ലയനം പ്രാബല്യത്തിൽ വരുന്നത്.
Tags:    
News Summary - sbt sbi merger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.