എസ്​.ബി.​െഎ വായ്​പ പലിശ നിരക്ക്​ കൂട്ടി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.​െഎ വായ്​പ പലിശ നിരക്ക്​ ഉയർത്തി. മാർജിനൽ കോസ്​റ്റ്​ അടിസ്ഥാനമാക്കിയുള്ള വായ്​പ പലിശ നിരക്കാണ്​ 7.95 ശതമാനത്തിൽ നിന്ന്​ 8.15 ശതമാനമായി ഉയർത്തിയിരിക്കുന്നത്​.  2016 ഏപ്രിലിൽ എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള നിരക്കുകൾ നിലവിൽ വന്നതിന്​ ശേഷം ഇതാദ്യമായാണ്​ എസ്​.ബി.​െഎ വായ്​പ പലിശനിരക്കുകൾ ഉയർത്തുന്നത്​. 

എസ്​.ബി.​െഎ​ക്കൊപ്പം രാജ്യത്തെ മറ്റ്​ ചില ബാങ്കുകളും വായ്​പ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്​. പി.എൻ.ബി ബാങ്ക്​ ഒരു വർഷത്തേക്കുള്ള പലിശ നിരക്ക്​ 8.15ൽ നിന്ന്​ 8.30 ശതമാനമായാണ്​ ഉയർത്തിയത്​. ​െഎ.സി.​െഎ.സി.​െഎ 7.8ൽ 7.95 ശതമാനമായാണ്​ ഉയർത്തിയിരിക്കുന്നത്​.

നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കിലും എസ്​.ബി.​െഎ വർധന വരുത്തിയിരുന്നു. വിവിധ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക്​ മുക്കാൽ ശതമാനം വരെയാണ്​ വർധിപ്പിച്ചത്​.

Tags:    
News Summary - SBI Hikes Lending Rate For First Time Since April 2016, EMIs To Go Up-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.