​പ്രളയക്കെടുതി: കേരളത്തിന്​ എസ്​.ബി.​െഎയുടെ കൈത്താങ്ങ്​

തിരുവന്തപുരം: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്​ അടിയന്തര സഹായവുമായി എസ്​.ബി.​െഎ. പ്രളയദുരിതം നേരിടാൻ രണ്ട്​ കോടി രൂപ സഹായമായി നൽകുമെന്ന്​ എസ്​.ബി.​െഎ അറിയിച്ചു.  ബാങ്കി​​​​െൻറ 270,000 ജീവനക്കാരോട്​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന ചെയ്യാനും എസ്​.ബി.​െഎ ആവശ്യപ്പെട്ടു.

പ്രളയക്കെടുതിയുടെ പശ്​ചാത്തലത്തിൽ വിവിധ സേവനങ്ങൾക്ക്​ ചുമത്തുന്ന ഫീസുകൾക്ക്​ എസ്​.ബി.​െഎ ഇളവ്​ അനുവദിച്ചിട്ടുണ്ട്​.  വായ്​പ തിരിച്ചടവ്​ വൈകിയാലും നിലവിലെ സാഹചര്യത്തിൽ ബാങ്ക്​ പിഴയിടാക്കില്ല. ഡ്യൂപ്ലിക്കേറ്റ്​ പാസ്​ബുക്ക്​, എ.ടി.എം കാർഡ്​, ചെക്ക്​ബുക്ക്​ എന്നിവ നൽകുന്നതിന്​ പ്രത്യേകം ഫീസ്​ ചുമത്തില്ലെന്നും എസ്​.ബി.​െഎ വ്യക്​തമാക്കിയിട്ടുണ്ട്​. അക്കൗണ്ടുകളിൽ മിനിമം ബാലൻസ്​ നിലനിർത്താത്തവരിൽ നിന്ന്​ പിഴ ഇടാക്കില്ല.

പ്രളയക്കെടുതിയിൽ തകരാറുകൾ സംഭവിച്ച എ.ടി.എമ്മുകൾ എത്രയും പെ​െട്ടന്ന്​ പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും എസ്​.ബി.​െഎ അറിയിച്ചിട്ടുണ്ട്​. ഫോ​േട്ടായും ഒപ്പും മാത്രമുണ്ടെങ്കിൽ അക്കൗണ്ട്​ ആരംഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്​​.

Tags:    
News Summary - SBI Donates 2 Crores To Flood-Hit Kerala, Waivers Fee On Services-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.