എസ്​.ബി.​െഎ 1300 ബ്രാഞ്ചുകളുടെ പേരും ​െഎ.എഫ്​.എസ്​.സി കോഡും മാറ്റി

മുംബൈ: അഞ്ച്​ അസോസിയറ്റ്​ ബാങ്കുകളുമായുള്ള ലയനത്തിനു ശേഷം സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ 1300 ഒാളം ബ്രാഞ്ചുകളുടെ പേരും ​െഎ.എഫ്​.എസ്​. സി കോഡും മാറ്റി. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ന്യൂഡൽഹി, ചെന്നൈ, ഹൈദരാബാദ്​, കൊൽക്കത്ത, ലഖ്​നോ, തിരുവനന്തപുരം തുടങ്ങി വിവിധ ഇടങ്ങളി​െല ബ്രാഞ്ചുകളിലാണ്​ മാറ്റം വരുത്തിയത്​. 

​െഎ.എഫ്​.എസ്​.സി കോഡിലെ മാറ്റം ഉപഭോക്​താക്കളെ അറിയിക്കും. എന്നാൽ, പഴയ കോഡ്​ വെച്ച്​ ഇടപാട്​ നടത്തുകയാണെങ്കിൽ ബാങ്ക്​ തന്നെ പുതിയ ​െഎ.എഫ്​.എസ്​.സിയായി അത്​ മാറ്റുമെന്നും ഉപഭോക്​താക്കൾക്ക്​ ഇതു മൂലം ഒരു പ്രശ്​നവും നേരിടേണ്ടി വരില്ലെന്നും ബാങ്ക്​ മാനേജിങ്​ ഡയറക്​ടർ പ്രവീൺ ഗുപ്​ത അറിയിച്ചു. മാറ്റിയ കോഡ്​ സംബന്ധിച്ച വിവരങ്ങൾ എസ്​.ബി.​െഎയുടെ വെബ്​ ​സൈറ്റിൽ ലഭ്യമാണ്​. 

ഇന്ത്യൻ ഫിനാൻഷ്യൽ സിസ്​റ്റം കോഡ്​ എന്ന ​െഎ.എഫ്​.എസ്​.സി​ 11 അക്ക കോഡാണ്​. ആർ.ബി.​െഎ നിയന്ത്രണത്തിൽ പണമിടപാട്​ നടത്തുന്ന ബാങ്കുകളെ തിരിച്ചറിയുന്നതിനാണ്​ ഇൗ കോഡ്​ ഉപയോഗിക്കുന്നത്​. 

Tags:    
News Summary - SBI Changes Name And IFSC code of 1300 Branches - Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.