ഇന്ത്യൻ ​െഎ.ടി മേഖലയെ സ്വാഗതം ചെയ്ത്​ റഷ്യ

ന്യൂഡൽഹി: ഇന്ത്യയിലെ വിദഗ്​ധരെ റഷ്യയിലേക്ക്​ സ്വാഗതം ചെയ്യുന്നതായി റഷ്യൻ വ്യവസായമന്ത്രി ഡെന്നീസ്​ മാട്രോവ്​. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇന്ത്യൻ ​െഎ.ടി പ്രൊഫഷണലുകൾക്ക്​ നിയന്ത്രണമേർപ്പെടുത്തു​േമ്പാഴാണ്​ ചൈനയും റഷ്യയും ഉൾപ്പടെയുള്ള രാജ്യങ്ങൾ സ്വാഗതം ചെയ്യുന്നത്.

ഇന്ത്യയിലെ വിദഗ്​ധരെ റഷ്യയിലേക്ക്​ സ്വാഗതം ചെയ്യുന്നു. ഇത്തരത്തിൽ റഷ്യയിലെത്തുന്നവർക്ക്​ രാജ്യത്ത്​ താമസിക്കുന്നതു ഉൾപ്പടെയുള്ള സൗകര്യങ്ങൾ നൽകാൻ തയാറാണ്​. ലോകത്തിൽ ഗണിതത്തിൽ മുമ്പിൽ നിൽക്കുന്നവരാണ്​ റഷ്യക്കാരും ഇന്ത്യക്കാരുമെന്നും ഡെന്നീസ്​ പറഞ്ഞു.

ആറ്​ മാസത്തിനിടെ റഷ്യൻ വ്യവസായമന്ത്രിയുടെ രണ്ടാമത്തെ ഇന്ത്യ സന്ദർശനമാണ്​ ഇത്​. റഷ്യയിൽ ജൂൺ മാസത്തിൽ നടക്കുന്ന സെൻറ്പീറ്റേഴ്സ്​ബർഗ്​ ഇക്കണോമിക്​ ​ഫോറത്തി​െൻറ സമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ​െങ്കടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

റഷ്യൻ പ്രസിഡൻറ്​ വ്ലാഡമിർ പുഡിനും മോദിയും ​ചേർന്നാണ്​സമ്മേളനം ഉദ്ഘാടനം ​െചയ്യുക. 5000ത്തോളം വ്യവസായികൾ പ​െങ്കടുക്കുന്ന ഇക്കണോമിക്​ ഫോറം ഇന്ത്യൻ വ്യവസായ മേഖലക്കും മുതൽക്കൂട്ടാവുമെന്നാണ്​ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്​തമാക്കി. 

ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ റഷ്യൻ വ്യവസായമന്ത്രി ഇക്കണോമിക്സ്​ ടൈംസ്​ ദിനപത്രത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്

Tags:    
News Summary - Russia to welcome Indian brains, talent; two countries plan business ventures: Denis Manturov

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.