രൂപക്ക്​ റെക്കോർഡ്​ മൂല്യതകർച്ച

ന്യൂഡൽഹി: ഡോളറിനെതിരെ രൂപക്ക്​ റെക്കോർഡ്​ മൂല്യതകർച്ച. വെള്ളിയാഴ്​ച വ്യാപാരം തുടങ്ങിയപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.13ലേക്ക്​ എത്തുകയായിരുന്നു. ചൈനീസ്​ കറൻസിയായ യുവാ​​െൻറ തകർച്ച രൂപയേയും പ്രതികൂലമായി ബാധിച്ചു. ഇതിനൊപ്പം അഭ്യന്തര ഒാഹരി വിപണികളിൽ സംഭവങ്ങളും തകർച്ചക്ക്​ കാരണമായി.

വ്യാഴാഴ്​ച ഡോളറിനെതിരെ 69.0650ത്തിനായിരുന്നു രൂപ ക്ലോസ്​ ചെയ്​തത്​. ജൂൺ 28ന്​ രൂപയുടെ മൂല്യം 69.0950ത്തിലെത്തിയിരുന്നു. രൂപക്കൊപ്പം മറ്റ്​ ഏഷ്യൻ കറൻസികളുടെയും മൂല്യം ഇടിയുകയാണ്​. 

അതേ സമയം, ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെയാണ്​ വ്യാപാരം നടത്തുന്നത്​. ബോംബെ സൂചിക സെൻസെക്​സ്​ 62 പോയിൻറ്​ നേട്ടത്തിലാണ്​ വ്യാപാരം തുടങ്ങിയത്​. ദേശീയ സൂചിക നിഫ്​റ്റിയും നേട്ടത്തിലാണ്​.

Tags:    
News Summary - Rupee Plunges To Record Low Of 69.12 Against US Dollar-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.