വായ്​പ തട്ടിപ്പ്​: റോ​േട്ടാമാക്​ ഉടമകൾക്കെതിരെ കുറ്റപത്രം

ന്യൂഡൽഹി: ബാങ്ക്​ ഒാഫ്​ ബറോഡയിൽനിന്ന്​ 456.63 കോടി വായ്​പയെടുത്ത്​ തിരിച്ചടക്കാത്ത കേസിൽ​ പേന നിർമാതാക്കളായ റോ​േട്ടാമാക്​ കമ്പനി ഉടമകൾ​െക്കതിരെ സി.ബി.​െഎ കുറ്റപത്രം സമർപ്പിച്ചു. മൂന്നുമാസത്തെ അന്വേഷണത്തിനുശേഷം ലക്​നോവിലെ പ്രത്യേക കോടതിയിലാണ്​ കുറ്റപത്രം നൽകിയത്​. ഏഴ്​ ​െപാതുമേഖല ബാങ്കുകളിൽനിന്ന്​ റോ​േട്ടാമാക്​ കമ്പനി 3690 കോടിയുടെ വായ്​പയാണെടുത്തത്​. മറ്റ്​ ബാങ്കുകളിൽനിന്ന്​ വായ്​പയെടുത്ത കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്​ സി.ബി.​െഎ വൃത്തങ്ങൾ അറിയിച്ചു. ഇൗ കേസുകളിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. 

കേസിൽ റോ​േട്ടാമാക്​ ചെയർമാൻ വിക്രം കോത്താരി, മകനും കമ്പനി ഡയറക്​ടറുമായ രാഹുൽ കോത്താരി, ബാങ്ക്​ ഒാഫ്​ ബറോഡ അസിസ്​റ്റൻറ്​ ജനറൽ മാനേജർ എസ്​.കെ. ഉപാധ്യായ, സീനിയർ മാനേജർ ഒാംപ്രകാശ്​ കപൂർ, ബാങ്ക്​ മാനേജർ ശശി ബിശ്വാസ്​ എന്നിവരാണ്​ പ്രതികൾ. വിക്രം കോത്താരിയും മകനും ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​. 

Tags:    
News Summary - Rotomac fraud case: CBI files charges against Kothari, son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.