വിവാദങ്ങൾക്കിടെ മൂന്നാം പാദത്തിലും റിലയൻസി​െൻറ ലാഭം ഉയർന്നു

ന്യൂഡൽഹി: ജിയോക്ക്​ സ്​പെക്​ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ സാമ്പത്തിക വർഷത്തി ​​െൻറ മൂന്നാം പാദത്തിൽ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസി​​െൻറ ലാഭത്തിൽ വർധന. ലാഭത്തിൽ 8.8 ശതമാനത്തി​​െൻറ വർധനയാണ്​ രേഖപ്പെടുത്തിയത്​. പെട്രോകെമിക്കൽ, റിഫൈനിങ്​ വ്യവസായങ്ങളും മികച്ച പ്രകടനമാണ്​ റിലയൻസിന്​ തുണയായത്​. പുതിയ ഫലങ്ങളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക വർഷത്തി​​െൻറ ഒരു പാദത്തിൽ 10,000 കോടിക്ക്​ മുകളിൽ ലാഭം നേടുന്ന ആദ്യ സ്വകാര്യ കമ്പനിയായി റിലയൻസ്​ മാറി.

മൂന്നാം പാദത്തിൽ 10,251 കോടിയാണ്​ റിലയൻസി​​െൻറ ലാഭം. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 9,240 കോടിയായിരുന്നു റിലയൻസി​​െൻറ ലാഭം. 9,648 കോടി റിലയൻസ്​ ലാഭം നേടുമെന്നായിരുന്നു റോയി​േട്ടഴ്​സി​​െൻറ പ്രവചനം.

റിലയൻസി​​െൻറ ടെലികോം വിഭാഗമായ ജിയോയുടെ ലാഭവും വർധിച്ചിട്ടുണ്ട്​. 65 ശതമാനം വർധനയോടെ മൂന്നാം പാദത്തിൽ 831 കോടിയാണ്​ ജിയോയുടെ ലാഭം. തുടർച്ചയായ അഞ്ചാം പാദത്തിലും ജിയോ ലാഭം നേടി. രാജ്യത്തിനും റിലയൻസി​​െൻറ ഒാഹരി ഉടമകൾക്ക്​ വേണ്ടി കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാഴ്​ചവെക്കാൻ റിലയൻസ്​ ശ്രമിക്കുമെന്ന്​ ചെയർമാൻ മുകേഷ്​ അംബാനി വ്യക്​തമാക്കി.

Tags:    
News Summary - Reliance Industries net profit jumps nearly 9% in Q3-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.