തൃശൂർ: ഭക്ഷ്യഭദ്രത നിയമത്തിലും ചരക്ക് സേവന നികുതി ഉൗരാക്കുരുക്കാവുന്നു. രാജ്യത്തെ പൊതുവിതരണ ശൃംഖലയെ തകർക്കുന്ന രീതിയിലാണ് ജി.എസ്.ടി വില്ലനാവുന്നത്. പാൻ കാർഡ് എടുത്ത റേഷൻകട ഉടമകൾ കമീഷെൻറ അഞ്ച് ശതമാനവും പാൻ കാർഡ് ഇല്ലാത്തവർ 20 ശതമാനവുമാണ് നികുതി നൽകേണ്ടത്. ഭക്ഷ്യഭദ്രത നിയമപ്രകാരം ലൈസൻസ് എടുത്താണ് റേഷൻകടയുടമകൾ പുതിയ പദ്ധതിയിൽ പ്രവേശിക്കുന്നത്.
ഇത് കൂടാതെ അരി, ഗോതമ്പ്, മണ്ണെണ്ണ എന്നിവക്ക് ഒാരോന്നിനും പ്രത്യേക ലൈസൻസ് എടുക്കേണ്ട സാഹചര്യമാണ്. കൂടാതെ പഞ്ചായത്തിന് വേറെ ഡി ആൻഡ് ഒ ലൈസൻസും തൊഴിൽ നികുതിയും നൽകേണ്ടതുണ്ട്. ഉൽപാദകർ ചരക്കുസേവന നികുതി ഉപഭോക്താക്കളിൽ നിന്നും ഇൗടാക്കുകയാണ് ചെയ്യുന്നത്. എന്നാൽ സർക്കാർ വില നിശ്ചയിക്കുന്ന റേഷൻവസ്തുക്കൾക്ക് തുച്ഛമായി നൽകുന്ന കമീഷൻ തുകയിൽ നിന്ന് ജി.എസ്.ടി നൽേകണ്ട അവസ്ഥയിലാണ് റേഷൻ വ്യാപാരികൾ. സംസ്ഥാനത്തെ റേഷൻകടക്കാരിൽ പകുതിയിലധികംപേർക്കും പാൻകാർഡുമില്ല.
അതുകൊണ്ടുതന്നെ 20 ശതമാനം നികുതി കൊടുക്കേണ്ടിവരും. പാൻകാർഡ് ലഭിക്കുന്ന മുറക്ക് ബാക്കി 15 ശതമാനം തിരികെ നൽകാമെന്ന വാഗ്ദാനമാണ് അധികൃതർ നൽകിയത്. പ്രതിമാസം കമീഷൻ നൽകുന്ന വ്യവസ്ഥയൊന്നും റേഷൻമേഖലയിൽ നിലവിലില്ല. നിലവിൽ മൂന്നുമാസത്തെ കുടിശ്ശിക റേഷൻകടക്കാർക്ക് ലഭിക്കാനുണ്ട്. ഇൗ വർഷം ജൂലൈവരെയുള്ള കമീഷൻ മാത്രമേ നൽകിയിട്ടുള്ളൂ.
അതുകൊണ്ടുതന്നെ ലഭിക്കുന്ന മുറക്ക് കിട്ടുന്ന തുകക്ക് അനുസരിച്ച് നികുതി നൽകുകയാണ് വേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാത്തത് കടക്കാരെ കുഴക്കുന്നുണ്ട്. പ്രതിവർഷം ലഭിക്കുന്ന കമീഷെൻറ ശതമാനമാണോ അേതാ വ്യത്യസ്ത ഇടവേളകളിൽ ലഭിക്കുന്ന തുകക്കാണോ നികുതി നൽകേണ്ടതെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്. ജൂലൈയിൽ രാജ്യത്ത് നടപ്പിലാക്കിയ ചരക്കുസേവനനികുതിക്ക് ശേഷം സംസ്ഥാനത്ത് കമീഷൻ കാര്യമായി വിതരണം ചെയ്യാത്തതിനാൽ മിക്ക റേഷൻകടക്കാരെയും ജി.എസ്.ടി ബാധിച്ചിട്ടില്ല. എന്നാൽ ചിലർക്ക് തുക കിട്ടിയതോടെയാണ് കാര്യം ഗൗരവമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.