ന്യൂഡൽഹി: ഖത്തർ എയർവേയ്സ് ഇന്ത്യയിൽ വിമാന സർവീസ് കമ്പനി ആരംഭിക്കുന്നു. ഖത്തർ എയർവെയ്സ് സി.ഇ.ഒ അക്ബർ അലി ബക്കറാണ് ഇക്കാര്യം ബർലിനിൽ അറിയിച്ചത്. ഇന്ത്യയിലെ വ്യോമയാന മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം ജൂണിൽ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഖത്തർ എയർവേയ്സ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വിമാന സർവീസ് കമ്പനിയായ ഇൻഡിഗോയെ ഏറ്റെടുക്കാൻ ഖത്തർ എയർവേയ്സ് മുമ്പ് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല. ഖത്തർ എയർവേയ്സിെൻറ നീക്കത്തെ ഇന്ത്യൻ വ്യോമയാന മന്ത്രാലയവും സ്വാഗതം ചെയ്തു.
വിദേശ എയർലൈൻ കമ്പനികൾ കൂടി ഇന്ത്യൻ വ്യോമയാന മേഖലയിലേക്ക് എത്തുന്നതോടെ ഇൗ മേഖലയിലെ മൽസരം കടുക്കും. കുറഞ്ഞ ചിലവിലുള്ള വിമാനയാത്ര ലഭ്യമാകുന്നതിന് ഇത് കാരണമാവുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ വിദഗ്ധർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.